ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്; നീറ്റ് സമരവേദിയില്‍ പൊട്ടിത്തെറിച്ച് പാ രഞ്ജിത്ത്; വീഡിയോ കാണാം

ചെന്നൈ: തമിഴ്നാട്ടില് ശക്തമാകുന്ന നീറ്റ് സമരത്തില് ദളിത് വിഷയം ശക്തമായി ഉന്നയിച്ച് കബാലിയുടെ സംവിധായകന് പാ രഞ്ജിത്ത്. മെഡിക്കല് പ്രവേശനം ലഭിക്കാത്തതിന്റെ പേരില് അനിത എന്ന പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രക്ഷോഭം പടരുന്നത്. ഈ ആത്മഹത്യ ദളിത് പ്രശ്നമായി കാണേണ്ടതില്ലെന്ന് സംവിധായകന് അമീര് പറഞ്ഞതോടെയാണ് ശക്തമായ പ്രതികരണവുമായി പാ രഞ്ജിത്ത് രംഗത്തെത്തിയത്. അമീര് സംസാരിക്കുന്നതിനിടെ ഇടപെട്ട പാ രഞ്ജിത്ത് ഇത് ദളിത് പ്രശ്നമാണെന്ന് ഊന്നിപ്പറഞ്ഞു. ഞങ്ങള് ഇന്നും ദളിതരായാണ് ജീവിക്കുന്നത്. ഗ്രാമങ്ങളില് വേര്തിരിവുകളുണ്ട്. ദളിതര്ക്ക്
 | 

ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്; നീറ്റ് സമരവേദിയില്‍ പൊട്ടിത്തെറിച്ച് പാ രഞ്ജിത്ത്; വീഡിയോ കാണാം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമാകുന്ന നീറ്റ് സമരത്തില്‍ ദളിത് വിഷയം ശക്തമായി ഉന്നയിച്ച് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്ത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ പേരില്‍ അനിത എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രക്ഷോഭം പടരുന്നത്. ഈ ആത്മഹത്യ ദളിത് പ്രശ്‌നമായി കാണേണ്ടതില്ലെന്ന് സംവിധായകന്‍ അമീര്‍ പറഞ്ഞതോടെയാണ് ശക്തമായ പ്രതികരണവുമായി പാ രഞ്ജിത്ത് രംഗത്തെത്തിയത്.

അമീര്‍ സംസാരിക്കുന്നതിനിടെ ഇടപെട്ട പാ രഞ്ജിത്ത് ഇത് ദളിത് പ്രശ്‌നമാണെന്ന് ഊന്നിപ്പറഞ്ഞു. ഞങ്ങള്‍ ഇന്നും ദളിതരായാണ് ജീവിക്കുന്നത്. ഗ്രാമങ്ങളില്‍ വേര്‍തിരിവുകളുണ്ട്. ദളിതര്‍ക്ക് എല്ലായിടത്തും വേറെയിടങ്ങളാണ് നല്‍കുന്നത്. ഈ വേര്‍തിരിവില്ലാത്ത് ഒരു ഗ്രാമമെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ. താന്‍ ഇപ്പോഴും ഒരു ചേരിയിലാണ് ജീവിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

ജാതിവിവേചനം ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവിടെ നിന്നും ഒരുപാട് മുന്നോട്ടു പോയിട്ടുണ്ടെന്നും 2000 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രഞ്ജിത്ത് സംസാരിക്കുന്നതെന്നും അമീര്‍ പറഞ്ഞു. ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് അംഗീകരിച്ചേ മതിയാവൂ എന്നായിരുന്നു ഇതിന് രഞ്ജിത്ത് മറുപടി നല്‍കിയത്.

ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് അനിതയെ ദളിത എന്ന് വിളിക്കണോ എന്നാണ്. നമുക്ക് ഓരോ ഗ്രാമത്തിലൂടേയും പോകാം. എങ്ങനെയാണ് ഞങ്ങളെ ജാതിയുടെ പേര് പറഞ്ഞ് വേര്‍തിരിച്ചിരിക്കുന്നതെന്ന് മനസിലാക്കാം. എന്തിന് ഈ നഗരത്തില്‍ തന്നെ ഒരു ദളിതന് വീട് വാടകയ്ക്ക് നല്‍കാന്‍ എത്ര പേര്‍ തയാറാകും. നീ ഏന്ത് ഇറച്ചിയാണ് കഴിച്ചത് എന്ന് എത്ര പേര് ചോദിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.

വീഡിയോ കാണാം

அனல் பறந்த அனிதா மேடை!

2000 வருட கோபம்… சாதியால் பிரிந்துகிடக்கிடக்கும் தமிழர்கள்… அனல் பறந்த அனிதா மேடை!#AnithaSucide | #JusticeForAnitha | #Ameer | #PaRanjith

Posted by Nakkheeran on Thursday, September 7, 2017