തെരഞ്ഞെടുപ്പ് പരാജയം; പിസി ചാക്കോയും രാജി വച്ചു

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ രാജിവച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യത്തിലാണ് ചാക്കോ രാജിവച്ചത്.
 | 

ന്യൂഡൽഹി:

തോൽവിയെ തുടർന്ന് കോൺഗ്രസ് വക്താവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ അജയ് മാക്കൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. സദർ ബസാർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ചതോടെയാണ് രാജിവെയ്ക്കുന്നതായി അജയ് മാക്കൻ പ്രഖ്യാപിച്ചത്. ഫലങ്ങൾ പുറത്ത് വന്നതോടെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും രാജിവച്ചിരുന്നു.