കാശ്മീർ പ്രളയം: 745 കോടിയുടെ കേന്ദ്ര സഹായം

കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് കേന്ദ്രം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. റോഡുകളുടെയും വീടുകളുടെയും പുനർനിർമ്മാണത്തിന് 570 കോടി രൂപയും ആറു ആശുപത്രികളുടെ നവീകരണത്തിന് 175 കോടി രൂപയും അനുവദിക്കുമെന്ന് നരേന്ദ്രമോഡി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് മോഡി ഇക്കാര്യം അറിയിച്ചത്.
 | 

കാശ്മീർ പ്രളയം: 745 കോടിയുടെ കേന്ദ്ര സഹായം
ശ്രീനഗർ: കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് കേന്ദ്രം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. റോഡുകളുടെയും വീടുകളുടെയും പുനർനിർമ്മാണത്തിന് 570 കോടി രൂപയും ആറു ആശുപത്രികളുടെ നവീകരണത്തിന് 175 കോടി രൂപയും അനുവദിക്കുമെന്ന് നരേന്ദ്രമോഡി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് മോഡി ഇക്കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ ശ്രീനഗറിലെത്തിയ മോഡിയെ ബി.ജെ.പി നേതാക്കളും മറ്റു കക്ഷി നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ മോഡി സന്ദർശനം നടത്തിയത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മറ്റ് മുതിർന്ന നേതാക്കളും മോഡിയെ അനുഗമിച്ചിരുന്നു. രാവിലെ സിയാചിനിലെത്തിയ മോഡി കരസേന മേധാവിക്കൊപ്പം സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, മോഡിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകൾ കശ്മീരിൽ ഹർത്താൽ ആചരിക്കുകയാണ്. മിക്കയിടങ്ങളിലും കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.