ലോകകപ്പ് ക്രിക്കറ്റ്; നവാസ് ഷെരീഫിന് മോഡിയുടെ ആശംസ

ലോകകപ്പ് ക്രിക്കറ്റ് നാളെ ആരംഭിക്കാനിരിക്കെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നരേന്ദ്ര മോഡിയുടെ ആശംസ. നവാസ് ഷെരീഫിനെ ഫോണിൽ വിളിച്ചാണ് മോഡി ആശംസകൾ അറിയിച്ചത്. സാർക്ക് രാജ്യങ്ങളുടെ തലവന്മാർക്കും മോഡി ആശംസ അറിയിച്ചു.
 | 

ലോകകപ്പ് ക്രിക്കറ്റ്; നവാസ് ഷെരീഫിന് മോഡിയുടെ ആശംസ

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് നാളെ ആരംഭിക്കാനിരിക്കെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നരേന്ദ്ര മോഡിയുടെ ആശംസ. നവാസ് ഷെരീഫിനെ ഫോണിൽ വിളിച്ചാണ് മോഡി ആശംസകൾ അറിയിച്ചത്. സാർക്ക് രാജ്യങ്ങളുടെ തലവന്മാർക്കും മോഡി ആശംസ അറിയിച്ചു.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവർക്കും മോഡി ആശംസ അറിയിച്ചിട്ടുണ്ട്.

1987ലെ ലോകകപ്പ് ഫൈനലായിരുന്നു മോഡിക്കും നവാസ് ഷെരീഫിനും ഇടയിലെ സംസാരവിഷയം. മത്സരത്തിനിടെ നവാസ് ഷെരീഫ് മൈതാനത്തിലേക്കിറങ്ങിയതും ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാനെ അഭിനന്ദിച്ചതും മോഡി പറഞ്ഞതായും റിപ്പോർട്ടുണ്ട്. നിലവിൽ പാക്കിസ്ഥാൻ രാഷ്ട്രീയത്തിൽ നവാസ് ഷെരീഫിനെതിരെയാണ് ഇമ്രാൻ ഖാൻ.

ഇന്ത്യൻ ടീമിനും മോഡി പ്രത്യേകം ആശംസ അറിയിച്ചിരുന്നു. 15 ട്വീറ്റുകളായായിരുന്നു മോഡിയുടെ ആശംസ. 15നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. അഡലൈഡിൽ ഇന്ത്യൻ സമയം രാവിലെ ഒമ്പതിനാണ് മത്സരം.