മോഡി ഇന്ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെയാണ് മോഡിയുടെ പ്രസംഗം. പ്രസംഗത്തിൽ പാകിസ്ഥാന്റെ കശ്മീർ നയത്തിനെതിരേ പ്രതിഷേധിക്കുമെന്നാണു സൂചന. കശ്മീർ പ്രശ്നം ഉയർത്താതിരിക്കുവാൻ കാരണമൊന്നുമില്ലെന്ന പാക് നിലപാട് പുറത്തുവന്നതോടെയാണ് മോഡി പുതിയ നയം സ്വീകരിച്ചത്. തീവ്രവാദത്തിനെതിരേ കടുത്ത പരാമർശം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
 | 

മോഡി ഇന്ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെയാണ് മോഡിയുടെ പ്രസംഗം. പ്രസംഗത്തിൽ പാകിസ്ഥാന്റെ കശ്മീർ നയത്തിനെതിരേ പ്രതിഷേധിക്കുമെന്നാണു സൂചന. കശ്മീർ പ്രശ്‌നം ഉയർത്താതിരിക്കുവാൻ കാരണമൊന്നുമില്ലെന്ന പാക് നിലപാട് പുറത്തുവന്നതോടെയാണ് മോഡി പുതിയ നയം സ്വീകരിച്ചത്. തീവ്രവാദത്തിനെതിരേ കടുത്ത പരാമർശം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായും ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്‌സെ, നേപ്പാൾ പ്രധാനമന്ത്രി സുശീൽ കൊയ്‌രാള, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന എന്നിവരുമായും മോഡി ഇന്ന് ചർച്ച നടത്തും. തിങ്കളാഴ്ചയാണ് മോഡി ഒബാമ കൂടിക്കാഴ്ച. വൈസ് പ്രസിഡന്റ് ജോ ബൈഡൻ, വിദേശകാര്യ സെക്രട്ടറി ജോൺ കെറി, പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ, യു.എസ് കോൺഗ്രസ് അംഗങ്ങൾ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, തുടങ്ങിയവരുമായും മോഡി ചർച്ച നടത്തും.