രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 65.65 ശതമാനം വോട്ടുകള് നേടിയാണ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്ത് എത്തിയത്. 7,02,644 വോട്ടുകള് എന്ഡിഎ സ്ഥാനാര്ത്ഥിയായിരുന്ന കോവിന്ദ് കരസ്ഥമാക്കി. എതിര് സ്ഥാനാര്ത്ഥിയായിരുന്ന മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ടുകള് മാത്രമാണ് ലഭിച്ചത്.
 | 

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്ത് എത്തിയത്. 7,02,644 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കോവിന്ദ് കരസ്ഥമാക്കി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസ് വോട്ടുകള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ചോര്‍ന്നു. ഗോവയിലും ഗുജറാത്തിലുമാണ് ചോര്‍ച്ചയുണ്ടായത്. കേരളത്തില്‍ മാത്രമാണ് മീരാ കുമാര്‍ മുന്നിട്ടു നിന്നത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള എല്ലാ വോട്ടുകളും കോവിന്ദിന് ലഭിച്ചു.

അഭിഭാഷകനായ കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. ബിജെപി ദളിത് മോര്‍ച്ചയുടെ 1998-2002 കാലഘട്ടത്തിലെ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു.

1977 മുതല്‍ 79 വരെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന കോവിന്ദ് 1980 മുതല്‍ 93 വരെ കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ആയിരുന്നു. 1994ല്‍ രാജ്യസഭയില്‍ എത്തി. 12 വര്‍ഷം രാജ്യസഭാ എംപിയായി പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.