1000 രൂപയുടെ നോട്ട് ഉടനെത്തും; അച്ചടി പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്

1000 രൂപയുടെ പുതിയ നോട്ടുകള് ഉടന് വിപണിയില് എത്തും. നവംബര് എട്ടിന് നിരോധിച്ചതിനു ശേഷം 500 രൂപ നോട്ടുകള് മാത്രമാണ് പുതിയ രൂപത്തില് പുറത്തിറങ്ങിയത്. പുതിയ നോട്ടുകളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു.
 | 

1000 രൂപയുടെ നോട്ട് ഉടനെത്തും; അച്ചടി പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയില്‍ എത്തും. നവംബര്‍ എട്ടിന് നിരോധിച്ചതിനു ശേഷം 500 രൂപ നോട്ടുകള്‍ മാത്രമാണ് പുതിയ രൂപത്തില്‍ പുറത്തിറങ്ങിയത്. പുതിയ നോട്ടുകളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരിയില്‍ ഈ നോട്ടുകള്‍ പുറത്തിറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 500 രൂപ നോട്ടുകള്‍ അടിയന്തരമായി പുറത്തിറക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ 1000 രൂപ നോട്ടുകള്‍ അവതരിപ്പിക്കുന്നത് നീളുകയായിരുന്നു. എന്നാല്‍ എന്നത്തേക്ക് ഇത് അവതരിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

2000 രൂപ നോട്ടുകളുടെ വിനിമയം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ 1000 രൂപ നോട്ടുകള്‍ എത്തുന്നതോടെ സാധിക്കുമെന്നാണ് വിശദീകരണം. ജനുവരി 27ലെ കണക്ക് അനുസരിച്ച് പുതിയ 2000, 500 നോട്ടുകളുള്‍പ്പെടെ രാജ്യത്ത് നിലവിലുള്ള നോട്ടുകളുടെ മൂല്യം 9.92 കോടി വരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ 500, 2000 നോട്ടുകളുടെ മൂല്യം എത്രയാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയില്ല. ഇത് ഉടന്‍ തന്നെ പുറത്തു വിടുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു.