റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മൊബൈല്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

അനില് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്സ് കമ്യൂണിക്കേഷന്സ് (ആര്കോം) വോയ്സ് കോള് സേവനം അവസാനിപ്പിക്കുന്നു. ഡിസംബര് 1 മുതല് മൊബൈല് കോള് സേവനങ്ങള് ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. ട്രായി മാനദണ്ഡങ്ങള് അനുസരിച്ച് ഉപഭോക്താക്കള്ക്ക് മറ്റ് സേവനദാതാക്കളിലേക്ക് പോര്ട്ട് ചെയ്യാനുള്ള സൗകര്യം ഈ വര്ഷം അവസാനം വരെയുണ്ടാകും. സഹോദരന് മുകേഷ് അംബാനിയുടെ റിലയന്സ് ജിയോ ഒരു വര്ഷം നടത്തിയ ജൈത്രയാത്രയില് കാലിടറിയ ആദ്യ കമ്പനിയെന്ന പേരും ഇതോടെ അനില് അംബാനിയുടെ ആര്കോമിന് ലഭിക്കും.
 | 

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് മൊബൈല്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) വോയ്‌സ് കോള്‍ സേവനം അവസാനിപ്പിക്കുന്നു. ഡിസംബര്‍ 1 മുതല്‍ മൊബൈല്‍ കോള്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. ട്രായി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് മറ്റ് സേവനദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഈ വര്‍ഷം അവസാനം വരെയുണ്ടാകും. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഒരു വര്‍ഷം നടത്തിയ ജൈത്രയാത്രയില്‍ കാലിടറിയ ആദ്യ കമ്പനിയെന്ന പേരും ഇതോടെ അനില്‍ അംബാനിയുടെ ആര്‍കോമിന് ലഭിക്കും.

ഇനി 4ജി സേവനം മാത്രമേ നല്‍കൂ എന്നും കോള്‍ സേവനങ്ങള്‍ നിര്‍ത്തുകയാണെന്നും കമ്പനി അറിയിച്ചതായി ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും വ്യക്തമാക്കി. ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, തമിഴ്‌നാട്, കര്‍ണാടക, കേരള എന്നീ സര്‍ക്കിളുകളില്‍ ഇനി 2ജി, 4ജി സേവനങ്ങള്‍ മാത്രമായി ഒതുങ്ങാനാണ് ആര്‍കോം പദ്ധതിയിടുന്നത്. കമ്പനിയുമായി ലയിച്ച സിസ്റ്റമ ഷാംമ ടെലി സര്‍വീസിന്റെ സിഡിഎംഎ നെറ്റ് വര്‍ക്കിലേക്ക് മാറുകയാണ് തങ്ങളെന്നും റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

കമ്പനി 46,000 കോടി രൂപ കടത്തിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എയര്‍സെല്ലുമായുള്ള ലയനം സാധ്യമാകാതെ വന്നതോടെ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എയര്‍സെല്ലുമായി മൊബൈല്‍ ബിസിനസ് കരാറിലേര്‍പ്പെടാനുള്ള ശ്രമങ്ങള്‍ ആര്‍കോം ആരംഭിച്ചത്. പിന്നീടുണ്ടായ അനിശ്ചിതത്വങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും മൂലം കരാര്‍ പ്രാവര്‍ത്തികമാകാതെ പോകുകയായിരുന്നു.