ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ മാര്‍ക്കറ്റിലെ മൂന്ന് എതിരാളികള്‍ക്കും പിന്നിലെന്ന് ട്രായ്

4ജി ഡൗണ്ലോഡ് സ്പീഡില് മുന്നിലായിരുന്ന റിലയന്സ് ജിയോ ജനുവരിയിലെ കണക്ക് പ്രകാരം പ്രധാന എതിരാളികള്ക്കും പിന്നിലാണെന്ന് റിപ്പോര്ട്ട്. പ്രധാന എതിരാളികളായ എയര്ടെല്, ഐഡിയ, വോഡഫോണ് എന്നീ നെറ്റ്വര്ക്കുകള്ക്ക് പിന്നിലാണ് ജിയോയെന്ന് ട്രായിയുടെ കണക്കുകള് സൂചിപ്പിക്കുന്നു. പുതിയ കണക്കുകള് പ്രകാരം ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്ക്കെന്ന അംഗീകാരം എയര്ടെല്ലിനാണ്.
 | 

ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ മാര്‍ക്കറ്റിലെ മൂന്ന് എതിരാളികള്‍ക്കും പിന്നിലെന്ന് ട്രായ്

ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് സ്പീഡില്‍ മുന്നിലായിരുന്ന റിലയന്‍സ് ജിയോ ജനുവരിയിലെ കണക്ക് പ്രകാരം പ്രധാന എതിരാളികള്‍ക്കും പിന്നിലാണെന്ന് റിപ്പോര്‍ട്ട്. പ്രധാന എതിരാളികളായ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ നെറ്റ്വര്‍ക്കുകള്‍ക്ക് പിന്നിലാണ് ജിയോയെന്ന് ട്രായിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്‍ക്കെന്ന അംഗീകാരം എയര്‍ടെല്ലിനാണ്.

ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ മാര്‍ക്കറ്റിലെ മൂന്ന് എതിരാളികള്‍ക്കും പിന്നിലെന്ന് ട്രായ്

മുന്‍ മാസങ്ങളിലെ വേഗത ജിയോയ്ക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ല. 18.146 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്ത ജിയോയ്ക്ക് 8.455 എംബിപിഎസ് സ്പീഡ് മാത്രമേ ജനുവരിയില്‍ ലഭിച്ചുള്ളൂ. എന്നാല്‍ ഡിസംബറിലെ 4.747 എംബിപിഎസ് ഡൗണ്‍ലോഡിങ് സ്പീഡ് ജനുവരിയില്‍ 11.862 എംബിപിഎസ് ആക്കി ഉയര്‍ത്താന്‍ എയര്‍ടെല്ലിനു സാധിച്ചു.ഐഡിയ, വോഡഫോണ്‍ എന്നീ നെറ്റ്വര്‍ക്കുകളുടെ ഡൗണ്‍ലോഡിങ് വേഗതയും വര്‍ദ്ധിപ്പിച്ചു. ഐഡിയയ്ക്ക് 10.562 എംബിപിഎസും വോഡഫോണിന് 10.301 എംബിപിഎസും വേഗതയാണ് പുതിയ കണക്കുകള്‍ പ്രകാരമുള്ളത്.

കഴിഞ്ഞ മാസത്തില്‍ അപ്‌ലോഡിങ്ങ് സ്പീഡിലും ഡൗണ്‍ ലോഡിങ്ങ് സ്പീഡിലും മറ്റ് നെറ്റ്വര്‍ക്കുകളേക്കാള്‍ മുന്നിലായിരുന്നു ജിയോ. ഈ വേഗത ജനുവരിയില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് റേറ്റിംഗിലെ പതനത്തിന് കാരണം. 5.696 എംബിപിഎസ് വേഗതയോടെ വോഡഫോണാണ് അപ്‌ലോഡിംഗ് സ്പീഡില്‍ മറ്റ് നെറ്റ്‌വര്‍ക്കുകളേക്കാള്‍ മുന്നില്‍.