വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് 4ജി ഫോണിനായി ജിയോയും ഗൂഗിളും ഒരുമിക്കുന്നു

4ജി തരംഗം സൃഷ്ടിച്ച റിലയന്സ് ജിയോയും ഗൂഗിളും ഒരുമിക്കുന്നു. വില കുറഞ്ഞ 4ജി ആന്ഡ്രോയ്ഡ് ഫോണുകള് വിപണിയിലെത്തിക്കാനാണ് ടെക്നോളജി വമ്പനുമായി ജിയോ കൈകോര്ക്കുന്നത്. ഗ്രാമീണ മേഖലകളില് 4ജി ഇന്റര്നെറ്റ് പരമാവധി എത്തിക്കാനും അതിന്റെ സാധ്യതകള് പരമാവധി ഉപയോഗപ്പെടുത്താനുമാണ് ഈ സഖ്യം.
 | 

വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് 4ജി ഫോണിനായി ജിയോയും ഗൂഗിളും ഒരുമിക്കുന്നു

മുംബൈ: 4ജി തരംഗം സൃഷ്ടിച്ച റിലയന്‍സ് ജിയോയും ഗൂഗിളും ഒരുമിക്കുന്നു. വില കുറഞ്ഞ 4ജി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് ടെക്‌നോളജി വമ്പനുമായി ജിയോ കൈകോര്‍ക്കുന്നത്. ഗ്രാമീണ മേഖലകളില്‍ 4ജി ഇന്റര്‍നെറ്റ് പരമാവധി എത്തിക്കാനും അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുമാണ് ഈ സഖ്യം.

ഈ വര്‍ഷം അവസാനത്തോടെ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 2000 രൂപ വരെ വിലവരുന്ന 4ജി സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണി ആവശ്യപ്പെടുന്നതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പറഞ്ഞിരുന്നു. ഗൂഗിള്‍ ബ്രാന്‍ഡിലുള്ള വില കുറഞ്ഞ ഫോണുകളായിരിക്കും ഇതോടെ ജിയോ വിപണിയില്‍ എത്തിക്കുക.

റിലയന്‍സ് ജിയോ ആപ്പുകള്‍ എല്ലാം ഈ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടായിരിക്കും. സ്മാര്‍ട്ട് ടിവി മേഖലയില്‍ രണ്ടു കമ്പനികളും ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈ വര്‍ഷം തന്നെ സ്മാര്‍ട്ട് ടിവിയും ലോഞ്ച് ചെയ്യാനാണ് ജിയോയുടെ പദ്ധതി.