309 രൂപയുടെ പ്ലാനില്‍ 56 ദിവസത്തെ കാലാവധി; താരിഫുകള്‍ പുനര്‍നിര്‍ണ്ണയിച്ച് റിലയന്‍സ് ജിയോ

സമ്മര് സര്പ്രൈസ് ഓഫര് അവസാനിക്കുമ്പോള് ഉപഭോക്താക്കള്ക്കായി താരിഫ് പ്ലാനുകള് പുനര്നിര്ണയം നടത്തി റിലയന്സ് ജിയോ. പ്ലാനുകളുടെ തുക അതേപടി നിലനിര്ത്തിയപ്പോള് അവയുടെ കാലാവധി ദീര്ഘിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാനുകളായി 349 രൂപയുടെയും 399 രൂപയുടെയും പാക്കേജുകള് അവതരിപ്പിച്ചു. ജിയോ ധന്ധനാധന് പ്ലാനില് അവതരിപ്പിച്ച 309 രൂപയുടെയും 509 രൂപയുടെയും പദ്ധതികളുടെ കാലാവധിയാണ് ദീര്ഘിപ്പിച്ചത്.
 | 

309 രൂപയുടെ പ്ലാനില്‍ 56 ദിവസത്തെ കാലാവധി; താരിഫുകള്‍ പുനര്‍നിര്‍ണ്ണയിച്ച് റിലയന്‍സ് ജിയോ

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അവസാനിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കായി താരിഫ് പ്ലാനുകള്‍ പുനര്‍നിര്‍ണയം നടത്തി റിലയന്‍സ് ജിയോ. പ്ലാനുകളുടെ തുക അതേപടി നിലനിര്‍ത്തിയപ്പോള്‍ അവയുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പുതിയ പ്ലാനുകളായി 349 രൂപയുടെയും 399 രൂപയുടെയും പാക്കേജുകള്‍ അവതരിപ്പിച്ചു. ജിയോ ധന്‍ധനാധന്‍ പ്ലാനില്‍ അവതരിപ്പിച്ച 309 രൂപയുടെയും 509 രൂപയുടെയും പദ്ധതികളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

309 രൂപയുടെ പ്ലാനില്‍ നിലവില്‍ ലഭിക്കുന്നതു പോലെ ദിവസം 1 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് സൗകര്യങ്ങള്‍ ലഭിക്കും. മുമ്പ് 28 ദിവസമായിരുന്നു ഈ പ്ലാനിന്റെ കാലാവധി 56 ദിവസമായി വര്‍ദ്ധിപ്പിച്ചു. 509 രൂപയുടെ പ്ലാനില്‍ ദിവസം 2 ജിബിയും മറ്റു സൗകര്യങ്ങളും ലഭിക്കും. ഇതിന്റെ കാലാവധിയും 56 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജിയോ ധന്‍ധനാധന്‍ ഓഫര്‍ ഇനി മുതല്‍ 399 രൂപയുടെ പ്ലാനില്‍ മാത്രമേ ലഭിക്കൂ.

349 രൂപയുടെ പ്ലാനില്‍ 56 ദിവസത്തേക്ക് 20 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. ദിവസ പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാന്‍ ഈ പ്ലാനില്‍ കഴിയും. 399 പ്ലാന്‍ 309 പാക്കേജിന്റെ അതേ സൗകര്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍ 84 ദിവസത്തെ കാലാവധി ഇതിന് ലഭിക്കും.