ഏറ്റവും വേഗത കുറഞ്ഞ 4ജി സേവനം നല്‍കുന്നത് ജിയോയെന്ന് ട്രായ്

രാജ്യത്ത് ഏറ്റവും വേഗത കുറഞ്ഞ 4ജി ഇന്റര്നെറ്റ് നല്കുന്നത് റിലയന്സ് ജിയോ ആണെന്ന് ടെലികോം റെഗുലേറ്ററി അേേതാറിറ്റി. ഉപഭോക്താക്കളില് നിന്ന് ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ലഭിച്ച വിവരങ്ങളില് നിന്നാണ് ഈ കണ്ടെത്തല്. ഓക്ല സ്പീഡ് ടെസ്റ്റും ജിയോയുടെ 4ജിക്ക് മറ്റു കമ്പനികളുടേതിനേക്കാള് വേഗത കുറവാണ്.
 | 

ഏറ്റവും വേഗത കുറഞ്ഞ 4ജി സേവനം നല്‍കുന്നത് ജിയോയെന്ന് ട്രായ്

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും വേഗത കുറഞ്ഞ 4ജി ഇന്റര്‍നെറ്റ് നല്‍കുന്നത് റിലയന്‍സ് ജിയോ ആണെന്ന് ടെലികോം റെഗുലേറ്ററി അേേതാറിറ്റി. ഉപഭോക്താക്കളില്‍ നിന്ന് ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഈ കണ്ടെത്തല്‍. ഓക്ല സ്പീഡ് ടെസ്റ്റും ജിയോയുടെ 4ജിക്ക് മറ്റു കമ്പനികളുടേതിനേക്കാള്‍ വേഗത കുറവാണ്.

4ജി വേഗത ഏറ്റവും കൂടുതല്‍ നല്‍കുന്നത് എയര്‍ടെല്‍ ആണ്. 11.4 എംബിപിഎസ് ആണ് എയര്‍ടെല്‍ 4ജിയുടെ സ്പീഡ്. ജിയോ നല്‍കുന്നത് ശരാശരി 6.2 എംബിപിഎസ് മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിലയന്‍സ്, ഐഡിയ, വോഡഫോണ്‍ എന്നിവയാണ് എയര്‍ടെലിനു താഴെ സര്‍വീസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കണക്കാക്കാനുള്ള മൈസ്പീഡ് ആപ്പില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ ട്രായ് നടത്തിയത്. രാജ്യത്തെ വിവിധ ടെലികോം സര്‍ക്കിളുകളിലെ ഡേറ്റ വേഗതയുടെ റിപ്പോര്‍ട്ടുകള്‍ ഈ ആപ്പ് വഴി ട്രായ്ക്ക് ലഭിക്കും. ട്രായി വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.