ഫേസ്ബുക്ക് പേജിനു പിന്നാലെ റിപ്പബ്ലിക് ടിവിയുടെ ആപ്പിനും ‘ആപ്പ് വെച്ച്’ മലയാളികള്‍; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് കാണാനില്ല

കേരളത്തിനെതിരെ നുണപ്രചരണം നടത്തിയതിന് റിപ്പബ്ലിക്ക് ടിവിയുടെ മൊബൈല് ആപ്പിനും തിരിച്ചടി. റേറ്റിംഗ് കുറഞ്ഞതോടെ ആപ്പ് ഗൂഗിള് പ്ലേസ്റ്റോറില് നിന്ന് അപ്രത്യക്ഷമായി. ഫേസ്ബുക്ക് പേജിലായിരുന്നു മലയാളികള് റേറ്റിംഗ് പൊങ്കാലയ്ക്ക് തുടക്കമിട്ടത്. പേജിന്റെ റേറ്റിംഗ് മണിക്കൂറുകള്ക്കുള്ളില് 2.2ല് എത്തിയതോടെ റേറ്റിംഗിനുള്ള ഫീച്ചര് പേജില് നിന്ന് പിന്വലിച്ചു. അതോടെ പൊങ്കാല പ്ലേസ്റ്റോറിലേക്ക് മലയാളികള് മാറ്റുകയായിരുന്നു.
 | 

ഫേസ്ബുക്ക് പേജിനു പിന്നാലെ റിപ്പബ്ലിക് ടിവിയുടെ ആപ്പിനും ‘ആപ്പ് വെച്ച്’ മലയാളികള്‍; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് കാണാനില്ല

കേരളത്തിനെതിരെ നുണപ്രചരണം നടത്തിയതിന് റിപ്പബ്ലിക്ക് ടിവിയുടെ മൊബൈല്‍ ആപ്പിനും തിരിച്ചടി. റേറ്റിംഗ് കുറഞ്ഞതോടെ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഫേസ്ബുക്ക് പേജിലായിരുന്നു മലയാളികള്‍ റേറ്റിംഗ് പൊങ്കാലയ്ക്ക് തുടക്കമിട്ടത്. പേജിന്റെ റേറ്റിംഗ് മണിക്കൂറുകള്‍ക്കുള്ളില്‍ 2.2ല്‍ എത്തിയതോടെ റേറ്റിംഗിനുള്ള ഫീച്ചര്‍ പേജില്‍ നിന്ന് പിന്‍വലിച്ചു. അതോടെ പൊങ്കാല പ്ലേസ്റ്റോറിലേക്ക് മലയാളികള്‍ മാറ്റുകയായിരുന്നു.

ഫേസ്ബുക്ക് പേജിലെ റിവ്യൂ ഫീച്ചര്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ പ്ലേസ്റ്റോറില്‍ ആപ്പ് റിവ്യൂവില്‍ മലയാളി നടത്തിയ ഇടപെടല്‍ റിപ്പബ്ലിക്കിന് ശരിക്കും ഏറ്റു. ന്യൂസ് ആപ്പ് ഒരു വരുമാന സ്രോതസാണ്. ആപ്പിന്റെ റേറ്റിംഗ് ആണ് ഡൗണ്‍ലോഡുകളുടെ എണ്ണം നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകം. വലിയ തോതില്‍ നെഗറ്റീവ് റിവ്യൂകള്‍ വന്നതോടെ ആപ്പ് റേറ്റിംഗും കുത്തനെ താഴ്ന്നു. ഇതോടെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

ശശി തരൂരിനെ നിരന്തരം വേട്ടയാടുന്ന റിപ്പബ്ലിക് ടിവിയുടെ ജേര്‍ണലിസത്തെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തരൂരിന് മിണ്ടാതിരിക്കാനുള്ള അവകാശം ബഹുമാനിക്കണം എന്നായിരുന്നു കോടതി പറഞ്ഞത്. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസ് വാദത്തിനു ശക്തി പകരുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ റിപ്പബ്ലിക് ടിവി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇതാണ് മലയാളികളെ ചൊടിപ്പിച്ചത്.