ഇനി അവര്‍ താജ്മഹലും തകര്‍ക്കും; മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ആര്‍.എസ്.എസ് പരിശീലന ക്യാമ്പുകള്‍; വീഡിയോ

400 വര്ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്ത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്ത്തത്. ഇന്ത്യന് ചരിത്രത്തില് ഇടം നേടിയിട്ടുള്ള മുസ്ലിം നാമധാരികള് ഉണ്ടാക്കിയ എല്ലാത്തിനെയും തകര്ക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് സോഷ്യല് മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില് ഇന്ത്യയിലെ ആര്.എസ്.എസ് പരിശീലന ക്യാമ്പുകളുടെ വീഡിയോകള് വീണ്ടും പരിശോധിക്കുന്നത് തീവ്ര ഹിന്ദുത്വ അജണ്ടകളെക്കുറിച്ച് കൂടുതല് വ്യക്തത കൈവരാന് സഹായിക്കും.
 | 

ഇനി അവര്‍ താജ്മഹലും തകര്‍ക്കും; മുസ്ലീങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ആര്‍.എസ്.എസ് പരിശീലന ക്യാമ്പുകള്‍; വീഡിയോ

കൊച്ചി: 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്ത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ള മുസ്ലിം നാമധാരികള്‍ ഉണ്ടാക്കിയ എല്ലാത്തിനെയും തകര്‍ക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ആര്‍.എസ്.എസ് പരിശീലന ക്യാമ്പുകളുടെ വീഡിയോകള്‍ വീണ്ടും പരിശോധിക്കുന്നത് തീവ്ര ഹിന്ദുത്വ അജണ്ടകളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരാന്‍ സഹായിക്കും.

ഭരണം നേടാനായി മതങ്ങളെ തമ്മിലടിപ്പിക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ ഓരോന്നായി പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍.എസ്.എസ് എന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സൈനിക പരിശീലനം നല്‍കുന്ന നിരവധി ആര്‍.എസ്.എസ് ക്യാമ്പുകളുടെ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയില്‍ വര്‍ഗീയ ലഹളകളുണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് ആര്‍.എസ്.എസ് എന്ന് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ വ്യക്തമാക്കിയിരുന്നു.

മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ള ചരിത്ര പ്രധാനമായി കെട്ടിടങ്ങള്‍ സ്മാരകങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കാന്‍ സംഘ്പരിവാര്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഗീയ ലഹളയിലൂടെ അധികാരം നേടുകയെന്നത് ഇന്ത്യയില്‍ സാധ്യമായതാണെന്ന് ബാബറി സംഭവം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ ഭീകരര്‍ നിരവധിയാണ്. ക്യാമ്പുകളിലെ കാര്യവാഹകരെ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രസംഗങ്ങള്‍ തുടങ്ങിയവ ഇതര മതങ്ങളെക്കുറിച്ച് വിദ്വേഷം സൃഷ്ടിക്കാനായി മനഃപൂര്‍വ്വം സൃഷ്ടിക്കുന്നവയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന പരിശീലനങ്ങളില്‍ തോക്കുകള്‍ വരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2019ലെ തെരെഞ്ഞടുപ്പ് മുന്‍നിര്‍ത്തി ശക്തമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായാണ് വിലയിരുത്തല്‍.