കോവിഡ് മുക്തനായി; എങ്കിലും എസ്.പി.ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയെന്ന് മകന്‍

കോവിഡില് നിന്ന് മുക്തനായെങ്കിലും ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില് തന്നെ തുടരുന്നതായി മകന് എസ്.പി.ചരണ്. എസ്പിയുടെ ആരോഗ്യവിവരം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഭക്ഷണം വായിലൂടെ കഴിക്കാന് ആരംഭിച്ചു. ഫിസിയോതെറാപ്പിക്ക് വിധേയനാകുന്നുണ്ടെന്നും ചരണ് പറഞ്ഞു. 15 മിനിറ്റ് വരെ ഫിസിയോ തെറാപ്പി നല്കുന്നുണ്ട്. എല്ലാ ദിവസവും ഡോക്ടര്മാര് 20 മിനിറ്റോളം സിറ്റപ്പുകള് എടുപ്പിക്കാറുണ്ടെന്നും വീഡിയോ സന്ദേശത്തില് ചരണ് പറഞ്ഞു. സെപ്റ്റംബര് 7നാണ് എസ്പിബി കോവിഡ് മുക്തനായതായി ആശുപത്രി അധികൃതര് അറിയിച്ചത്. ഓഗസ്റ്റ് 5നാണ് അദ്ദേഹത്തെ
 | 
കോവിഡ് മുക്തനായി; എങ്കിലും എസ്.പി.ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയെന്ന് മകന്‍

കോവിഡില്‍ നിന്ന് മുക്തനായെങ്കിലും ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുന്നതായി മകന്‍ എസ്.പി.ചരണ്‍. എസ്പിയുടെ ആരോഗ്യവിവരം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഭക്ഷണം വായിലൂടെ കഴിക്കാന്‍ ആരംഭിച്ചു. ഫിസിയോതെറാപ്പിക്ക് വിധേയനാകുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു. 15 മിനിറ്റ് വരെ ഫിസിയോ തെറാപ്പി നല്‍കുന്നുണ്ട്. എല്ലാ ദിവസവും ഡോക്ടര്‍മാര്‍ 20 മിനിറ്റോളം സിറ്റപ്പുകള്‍ എടുപ്പിക്കാറുണ്ടെന്നും വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞു.

സെപ്റ്റംബര്‍ 7നാണ് എസ്പിബി കോവിഡ് മുക്തനായതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഓഗസ്റ്റ് 5നാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നിസാര ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് തിരികെ എത്തുമെന്നും കോവിഡ് ബാധിതനാണെന്ന് അറിയിക്കുന്ന ഫെയിസ്ബുക്ക് വീഡിയോയില്‍ എസ്പിബി പറഞ്ഞിരുന്നു.

എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങള്‍ മകന്‍ എസ്.പി.ചരണ്‍ സോഷ്യല്‍ മീഡിയ വഴി അറിയിക്കാറുണ്ട്.