വൃന്ദാവനിലും ബര്‍സാനയിലും മദ്യത്തിന്റെ മാംസത്തിന്റെയും വില്‍പന യോഗി സര്‍ക്കാര്‍ നിരോധിച്ചു

മഥുര ജില്ലയിലെ വൃന്ദാവന്, ബര്സാന എന്നിവിടങ്ങളില് മദ്യവും മാംസവും വില്ക്കുന്നത് യുപി സര്ക്കാര് നിരോധിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമാണ് വൃന്ദാവന്, രാധയുടെ ജന്മസ്ഥലമാണ് ബര്സാന. ലോകപ്രശസ്തമായ തീര്ത്ഥാടന കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങള്. അതുകൊണ്ടാണ് ഇവിടെ മദ്യത്തിന്റെയും മാംസത്തിന്റെയും വില്പന നിരോധിച്ചതെന്ന് സര്ക്കാര് അറിയിച്ചു.
 | 

വൃന്ദാവനിലും ബര്‍സാനയിലും മദ്യത്തിന്റെ മാംസത്തിന്റെയും വില്‍പന യോഗി സര്‍ക്കാര്‍ നിരോധിച്ചു

ലക്‌നൗ:  മഥുര ജില്ലയിലെ വൃന്ദാവന്‍, ബര്‍സാന എന്നിവിടങ്ങളില്‍ മദ്യവും മാംസവും വില്‍ക്കുന്നത് യുപി സര്‍ക്കാര്‍ നിരോധിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമാണ് വൃന്ദാവന്‍, രാധയുടെ ജന്മസ്ഥലമാണ് ബര്‍സാന. ലോകപ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങള്‍. അതുകൊണ്ടാണ് ഇവിടെ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പന നിരോധിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. ഈ സ്ഥലങ്ങളുടെ പ്രാധാന്യം മനസിലാക്കിക്കൊണ്ടും ടൂറിസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടും തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഈ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. അയോധ്യ നഗര്‍ നിഗം രൂപീകരിച്ചതിനൊപ്പം മഥുര-വൃന്ദാവന്‍ നിഗം കൂടി രൂപീകരിച്ചിരുന്നു.