ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് താരം ശശി കപൂര് അന്തരിച്ചു. 79 വയസായിരുന്നു. പ്രിഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനും ഷോ മാന് രാജ് കപൂറിന്റെ സഹോദരനുമായ ശശി കപൂര് 1961ല് ധര്മപുത്ര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ഷമ്മി കപൂര്. നന്ദി കപൂര്,ദേവി കപൂര് എന്നിവരാണ് മറ്റ് സഹോദരങ്ങള്.
 | 

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. പ്രിഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനും ഷോ മാന്‍ രാജ് കപൂറിന്റെ സഹോദരനുമായ ശശി കപൂര്‍ 1961ല്‍ ധര്‍മപുത്ര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. ഷമ്മി കപൂര്‍. നന്ദി കപൂര്‍,ദേവി കപൂര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

നൂറിലേറെ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച ശശി കപൂര്‍ ഇവയില്‍ 60ഓളം ചിത്രങ്ങളില്‍ നായകനായിരുന്നു. 2011ല്‍ പദ്മഭൂഷണ്‍ ബഹുമതി നേടിയ ശശി കപൂറിന് 2014ല്‍ സമഗ്ര സംഭാവനക്കുള്ള ദാദസാഹിബ് ഫാല്‍ക്കേ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.