തീയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി

തീയേറ്ററുകളിലെ ദേശീയഗാന വിഷയത്തില് പുനര്വിചിന്തനത്തിനൊരുങ്ങി സുപ്രീംകോടതി. ദേശീയഗാനം നിര്ബന്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ദേശീയഗാനത്തില് നിയന്ത്രണങ്ങള് കൊണ്ടുവരണമെങ്കില് അത് സര്ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ മേല് ദേശീയത അടിച്ചേല്പ്പിക്കാനാകില്ല. നിയന്ത്രണങ്ങള് കൊണ്ടുവരേണ്ടത് കേന്ദ്രസര്ക്കാരാണെന്നും കോടതിയുടെ ചുമലില് അത് വെയ്ക്കേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
 | 

തീയേറ്ററുകളിലെ ദേശീയഗാനം; ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തീയേറ്ററുകളിലെ ദേശീയഗാന വിഷയത്തില്‍ പുനര്‍വിചിന്തനത്തിനൊരുങ്ങി സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ദേശീയഗാനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെങ്കില്‍ അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാകില്ല. നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതിയുടെ ചുമലില്‍ അത് വെയ്‌ക്കേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ഇന്ന് ദേശീയഗാനം നിര്‍ബന്ധമാക്കുന്നവര്‍ നാളെ ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ വസ്ത്രവും ധരിച്ച് തീയേറ്ററില്‍ വരരുതെന്ന ഉത്തരവും ഇറക്കും. ഇത് സദാചാര പോലീസിംഗിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെങ്കില്‍ രാജ്യവിരുദ്ധനാകും എന്ന പേടിയാണ് ജനങ്ങള്‍ക്കെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധിതമാക്കിക്കൊണ്ട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ പ്രദര്‍ശനങ്ങള്‍ക്കു മുമ്പും ദേശീയഗാനം കേള്‍പ്പിക്കണമെന്നും സ്‌ക്രീനില്‍ ദേശീയ പതാകയുടെ ദൃശ്യം പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു ഉത്തരവ്.

ഉത്തരവില്‍ വ്യക്തത വരുത്തിക്കൊണ്ട് ജനങ്ങള്‍ ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി അറിയിച്ചിരുന്നു. ഈ വിധിയിലുള്ള ഹര്‍ജികള്‍ അന്തിമ വിധിക്കായി പരിഗണിച്ചപ്പോളാണ് കോടതി തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.