മോഡിയ്‌ക്കെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സോണിയ പറഞ്ഞു. സർക്കാരിന്റെ നൂറു ദിവസത്തെ ഭരണം സമ്പൂർണ പരാജയമാണ്.
 | 
മോഡിയ്‌ക്കെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സോണിയ പറഞ്ഞു. സർക്കാരിന്റെ നൂറു ദിവസത്തെ ഭരണം സമ്പൂർണ പരാജയമാണ്. വിലക്കയറ്റം നിയന്ത്രിക്കാനോ, യുവാക്കൾക്ക് തൊഴിൽ നൽകാനോ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും സോണിയാ ഗാന്ധി ആരോപിക്കുന്നു.

കള്ളപ്പണം തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം നൽകിയിട്ട് എന്തായെന്നും സോണിയ ചോദിക്കുന്നു. മോഡി ഭരണത്തിൽ ജനജീവിതം ദുസ്സഹമായെന്നും ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.