കൊറിയന്‍ പ്രസിഡന്റ് കുറ്റാരോപിതയായ കേസില്‍ സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കൊറിയന് പ്രസിഡന്റ് കുറ്റാരോപിതയായ കേസില് സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
 | 

കൊറിയന്‍ പ്രസിഡന്റ് കുറ്റാരോപിതയായ കേസില്‍ സാംസങ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

സിയോള്‍: കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഹൂണ്‍-ഹെ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ സാംസങ് തലവന്‍ ലീ ജെ യോങ്ങിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രോസിക്യുട്ടര്‍മാര്‍. അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലി, പണം അപഹരിക്കല്‍, കള്ളസാക്ഷ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് എതിരെയുള്ളത്.

പ്രസിഡന്റിന്റെ സഹായിക്ക് കൈക്കൂലി കൊടുക്കാന്‍ എക്സിക്യുട്ടീവുകള്‍ക്ക് ലീ നിര്‍ദേശം നല്‍കിയെന്നാണ് സംശയിക്കുന്നത്. ഈ ആരോപണം അന്വേഷിക്കുന്ന സ്വതന്ത്ര കൗണ്‍സില്‍ കഴിഞ്ഞമാസം 22 മണിക്കൂര്‍ ലീയെ ചോദ്യം ചെയ്യ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ലീ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്നും ഇവര്‍ സംശയിക്കുന്നു. ഇതേത്തുടര്‍ന്നാണ് ലീയെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി തേടിയത്. ആവശ്യം കോടതി ബുധനാഴ്ച പരിഗണിക്കും.

സാംസങ്ങിന്റെ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ചീഫ് എക്സിക്യുട്ടീവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇവരെ അറസ്റ്റു ചെയ്യാന്‍ വാറണ്ട് ആവശ്യപ്പെട്ടിട്ടില്ല.