എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ്.
 | 
എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. ഫെയിസ്ബുക്ക് ലൈവിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും പനിയും ശ്വാസതടസവും നെഞ്ചില്‍ അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും എസ്പിബി പറഞ്ഞു.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. രോഗം ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍ ഉപദേശിച്ചത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷ പരിഗണിച്ച് ആശുപത്രിയിലേക്ക് മാറുകയാണെന്നും തന്റെ ആരോഗ്യനിലയില്‍ ആശങ്കയൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

Posted by S. P. Balasubrahmanyam on Tuesday, August 4, 2020