മോദി തപസിരിക്കുന്നത് ആധുനിക സൗകര്യങ്ങളോടു കൂടിയ ‘ഗുഹ’യില്‍; വാടക വെറും 3000 രൂപ

മോദിയുടെ പ്രത്യേക നിര്ദേശത്തില് 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്കിയാല് ആര്ക്കും ഇവിടെ ധ്യാനത്തിനായി എത്താം.
 | 
മോദി തപസിരിക്കുന്നത് ആധുനിക സൗകര്യങ്ങളോടു കൂടിയ ‘ഗുഹ’യില്‍; വാടക വെറും 3000 രൂപ

കേദാര്‍നാഥ്: പ്രധാനമന്ത്രി തപസിരിക്കുന്ന കേദാര്‍നാഥിലെ രുദ്ര ഗുഹയെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ച. പുരാതന കാലത്ത് നിര്‍മ്മിതമായതായണ് രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം. മൂന്ന് ദിവസം മിനിമം ബുക്ക് ചെയ്താലെ പ്രവേശനം ലഭിക്കുക.

ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാം. 24 മണിക്കൂറും ഇവിടെ സേവനത്തിനായി ആളുകളുണ്ടാകും. ധ്യാനത്തിലിരിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ സഞ്ചാരിയെ പരിശോധിക്കും. രാവിലത്തെ ചായ മുതലുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് ഗുഹയിലെത്തും. ഫോണ്‍ സൗകര്യം ഇലക്ട്രിസിറ്റി തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിനുണ്ട്.

നേരത്തെ ക്യാമറാമാനൊപ്പം ധ്യാനത്തിലിരിക്കുന്ന മോദിയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

ഓണ്‍ലൈന്‍ ബുക്കിംഗ് വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.