സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

ക്രിക്കറ്റ് ദൈവത്തിന്റെ പേരിലുള്ള സ്മാര്ട്ട് ഫോണ് വിപണിയില്. സച്ചിന് രമേശ് ടെന്ഡുല്ക്കര് എന്ന പേരിന്റെ ചുരുക്ക രൂപമായ എസ്ആര്ടി.ഫോണ് എന്നാണ് പുതിയ സ്മാര്ട്ട് ഫോണിന്റെ പേര്. സ്മാര്ട്രോണ് എന്ന കമ്പനിയാണ് ഫോണ് അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഉടമകളില് ഒരാളും ബ്രാന്ഡ് അംബാസഡറുമാണ് സച്ചിന്.
 | 

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ദൈവത്തിന്റെ പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്ന പേരിന്റെ ചുരുക്ക രൂപമായ എസ്ആര്‍ടി.ഫോണ്‍ എന്നാണ് പുതിയ സ്മാര്‍ട്ട് ഫോണിന്റെ പേര്. സ്മാര്‍ട്രോണ്‍ എന്ന കമ്പനിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഉടമകളില്‍ ഒരാളും ബ്രാന്‍ഡ് അംബാസഡറുമാണ് സച്ചിന്‍. സച്ചിന്‍ തന്നെയാണ് ഫോണ്‍ അവതരിപ്പിച്ചത്.

മധ്യനിര ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ശ്രേണിയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 4 ജിബി റാം, 1.44 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 32 ജിബി സ്റ്റോറേജ് ഉള്ള മോഡലിന് 12,999 രൂപയും 64 ജിബി മോഡലിന് 13,999 രൂപയുമാണ് വില.

13 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, ക്വിക്ക് ചാര്‍ജ് 2.0മ സാങ്കേതിക വിദ്യയോടെ 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രമേ ഇപ്പോള്‍ ലഭിക്കൂ.