വല്ലഭായ് പട്ടേലിന്റെ പ്രതിമ: 3000 കോടിയുടെ നിർമ്മാണക്കരാർ എൽ.ആന്റ്.ടിക്ക്

നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്റ്റാച്യു ഓഫ് യൂണിറ്റി പദ്ധതിയുടെ കരാർ പ്രമുഖ നിർമ്മാണക്കമ്പനിയായ ലാർസൻ ആന്റ് ട്യൂബ്രോക്ക്. ഗുജറാത്തിലെ നർമ്മദാ നദീ തീരത്ത് നിർമ്മിക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമക്കാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേര് നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ പ്രതിമയാണ് ഇവിടെ ഒരുങ്ങുന്നത്.
 | 
വല്ലഭായ് പട്ടേലിന്റെ പ്രതിമ: 3000 കോടിയുടെ നിർമ്മാണക്കരാർ എൽ.ആന്റ്.ടിക്ക്


അഹമ്മദാബാദ്:
നരേന്ദ്ര മോഡിയുടെ സ്വപ്‌ന പദ്ധതിയായ സ്റ്റാച്യു ഓഫ് യൂണിറ്റി പദ്ധതിയുടെ കരാർ പ്രമുഖ നിർമ്മാണക്കമ്പനിയായ ലാർസൻ ആന്റ് ട്യൂബ്രോക്ക്. ഗുജറാത്തിലെ നർമ്മദാ നദീ തീരത്ത് നിർമ്മിക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമക്കാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേര് നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ പ്രതിമയാണ് ഇവിടെ ഒരുങ്ങുന്നത്.

ഗുജറാത്തിലെ നർമ്മദാ നദീ തീരത്ത് നിർമ്മിക്കുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമക്കാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേര് നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ പ്രതിമയാണ് ഇവിടെ ഒരുങ്ങുന്നത്.

പദ്ധതിക്കായി 2979 കോടി രൂപയുടെ കരാറിലാണ് ലാഴ്‌സണും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലും ഒപ്പ് വച്ചത്. 182 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണത്തിന്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുർജ് ഹലീഫയുടെ നിർമ്മാണം നിർവ്വഹിച്ച ടർണർ കൺസ്ട്രക്ഷൻ എന്ന കമ്പനിയാണ് കൺസൾട്ടൻസി ഏറ്റെടുത്തിരിക്കുന്നത്.

സർദാർ സരോവർ അണക്കെട്ടിനു സമീപത്ത് സ്ഥാപിക്കുന്ന പ്രതിമയുടെ നിർമ്മാണം മൂന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ന്യൂയോർക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരമാണ് വല്ലഭായിയുടെ പ്രതിമക്കുണ്ടാവുക.