വിമാനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് സണ്ണി ലിയോണ്‍; വീഡിയോ കാണാം

വിമാനം അപകടത്തില്പ്പെടുന്നതിന്റെ വീഡിയോ പുറത്തു വിട്ട് സണ്ണി ലിയോണ്. വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ടു മുമ്പുള്ള വീഡിയോകളാണ് ബോളിവുഡ് താരം പുറത്തു വിട്ടത്. ഭര്ത്താവ് ഡാനിയല് വെബറുള്പ്പെടെയുള്ളവര് വിമാനത്തില് ഭയചകിതരായി ഇരിക്കുന്നതിന്റെയും കോക്പിറ്റില് പൈലറ്റുമാര് വിമാനം ഇടിച്ചിറക്കാന് ശ്രമിക്കുന്നതിന്റെയും രണ്ട് വീഡിയോകളാണ് സണ്ണി പുറത്തു വിട്ടത്. ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.
 | 

വിമാനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് സണ്ണി ലിയോണ്‍; വീഡിയോ കാണാം

മുംബൈ: വിമാനം അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തു വിട്ട് സണ്ണി ലിയോണ്‍. വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ടു മുമ്പുള്ള വീഡിയോകളാണ് ബോളിവുഡ് താരം പുറത്തു വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബറുള്‍പ്പെടെയുള്ളവര്‍ വിമാനത്തില്‍ ഭയചകിതരായി ഇരിക്കുന്നതിന്റെയും കോക്പിറ്റില്‍ പൈലറ്റുമാര്‍ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിന്റെയും രണ്ട് വീഡിയോകളാണ് സണ്ണി പുറത്തു വിട്ടത്. ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.

ബുധനാഴ്ചയാണ് സണ്ണി ലിയോണും ഭര്‍ത്താവും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നു. മുംബൈയിലേക്കുള്ള യാത്രയിലാണ് മഹാരാഷ്ട്രയില്‍ വെച്ച് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.