അജ്ഞാത ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നിയമപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്

സുപ്രീം കോടതിയില് സ്ഫോടനം ഉണ്ടാകുമെന്ന് അജ്ഞാത ഇമെയില് സന്ദേശം. ഇതേ തുടര്ന്ന് നിയമ പരിശീലനത്തിനെത്തുന്ന വിദ്യാര്ത്ഥികള്ക്ക് ഒരു മാസത്തേക്ക് കോടതി പരിസരത്ത് വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനയും കര്ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഭിഭാഷകരുമായി ചര്ച്ചയ്ക്കെത്തുന്ന ഹര്ജിക്കാരെയും കോടതിയ്ക്കുളളില് പ്രവേശിപ്പിക്കില്ല.
 | 

അജ്ഞാത ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നിയമപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ സ്‌ഫോടനം ഉണ്ടാകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. ഇതേ തുടര്‍ന്ന് നിയമ പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തേക്ക് കോടതി പരിസരത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഭിഭാഷകരുമായി ചര്‍ച്ചയ്‌ക്കെത്തുന്ന ഹര്‍ജിക്കാരെയും കോടതിയ്ക്കുളളില്‍ പ്രവേശിപ്പിക്കില്ല.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊല്ലാനുളള വിധി ശരി വച്ച പാനലംഗം ജസ്റ്റിസ് ദീപക് മിശ്രയ്ക്കും ഈ മാസം ആദ്യം വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. ജഡ്ജിയുടെ ഡല്‍ഹിയിലുളള വസതിയുടെ മുറ്റത്ത് നിന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. എത്ര സുരക്ഷയുണ്ടായാലും ജഡ്ജിയെ ഇല്ലാതാക്കുമെന്നായിരുന്നു സന്ദേശം. യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ച മൂന്ന് ജഡ്ജിമാരടക്കം നാല് പേര്‍ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം ഭീഷണിക്കത്തുകളിലൊന്നും തന്നെ യാക്കൂബ് മേമന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു സുപ്രീം കോടതി ബാര്‍ അസോസിയേഷനോട് സുരക്ഷാ ഭീഷണിയെക്കുറിച്ച് വിശദമാക്കിയിരുന്നു. പരമോന്നത കോടതിയുടെ സംരക്ഷണത്തിനായി വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ദത്തു വ്യക്തമാക്കി. കേസുകള്‍ കൈകാര്യം ചെയ്യലാണ് നമ്മുടെ ചുമതല. അത് ഭയമില്ലാതെ നാം നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.