ഉത്തരാഖണ്ഡില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കഴിഞ്ഞ ഫെബ്രുവരിയില് നടന്ന തെരഞ്ഞെടുപ്പില് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് പിടിച്ചെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. മെഷീനുകളില് തിരിമറി നടന്നെന്ന് കോണ്ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് കോടതിയുടെ നിര്ദേശം. വികാസ്നഗര് സീറ്റില് നിന്ന് മത്സരിച്ച ഇയാള് 6000ത്തോളം വോട്ടുകള്ക്ക് പരാജയപ്പെട്ടിരുന്നു.
 | 

ഉത്തരാഖണ്ഡില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

നൈനിറ്റാള്‍: കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പിടിച്ചെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. മെഷീനുകളില്‍ തിരിമറി നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. വികാസ്‌നഗര്‍ സീറ്റില്‍ നിന്ന് മത്സരിച്ച ഇയാള്‍ 6000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

ഇതിന് കാരണം വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാട്ടിയാണെന്ന പരാതിയാണ് ഇയാള്‍ നല്‍കിയത്. ഹര്‍ജിയില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും വികാസ്നഗറിലെ ബിജെപി എംഎല്‍എ മുന്ന സിങ് ചൗഹാനും കോടതി നോട്ടീസ് അയച്ചു. ആറാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. മാര്‍ച്ച് പതിനൊന്നിന് ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലെത്തി. ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. ഉടന്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.