എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നു? ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്ന് സൂചന

ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര് ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കുമെന്ന് സൂചന. സിംഗപ്പൂര് എയര്ലൈന്സുമായി ചേര്ന്നാണ് ഈ ഇടപാടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്ട്ട് ചെയ്തു. ടാറ്റ തുടങ്ങിവെച്ച കമ്പനി 1953ലാണ് ദേശസാത്കരിച്ചത്. സ്ഥാപക കമ്പനിയിലേക്കുള്ള തിരിച്ചുവരവാണ് ഈ ഇടപാടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
 | 

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നു? ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കുമെന്ന് സൂചന. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നാണ് ഈ ഇടപാടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ തുടങ്ങിവെച്ച കമ്പനി 1953ലാണ് ദേശസാത്കരിച്ചത്. സ്ഥാപക കമ്പനിയിലേക്കുള്ള തിരിച്ചുവരവാണ് ഈ ഇടപാടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

എയര്‍ ഇന്ത്യയുടെ ഇക്വിറ്റികളില്‍ 51 ശതമാനം വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് കാട്ടി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. നിലവില്‍ കടബാധ്യതകള്‍ മൂലം വിഷമിക്കുന്ന കമ്പനിയെ ആഭ്യന്തര സര്‍വീസുകളില്‍ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന് താല്‍പര്യമെന്നും ഇടി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

50,000 കോടി രൂപ കടത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന മൂലധനത്തില്‍ 28,000 കോടിയും പലിശ മാത്രം 4000 കോടിയും ബാധ്യതയാണ്. 10 വര്‍ഷമായി കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും എയര്‍ ഇന്ത്യയെ വില്‍ക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു.

ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജെആര്‍ഡി ടാറ്റ 1932ലാണ് ടാറ്റ എയര്‍ലൈന് തുടക്കം കുറിച്ചത്. മുംബൈ-കറാച്ചി റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. 1948ല്‍ സര്‍ക്കാരിന്റെ എയര്‍ ഇന്ത്യ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് വിദേശ സര്‍വീസുകള്‍ ആരംഭിച്ചു. 5 വര്‍ഷത്തിനു ശേഷം കമ്പനി ദേശസാത്കരിക്കുകയായിരുന്നു.