ഇഷ ഷെര്‍വാണിയില്‍ നിന്ന് 3 ലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ പിടിയില്‍

ബോളിവുഡ് നടി ഇഷ ഷെര്വാണിയില് നിന്ന് 3 ലക്ഷം രൂപ തട്ടിയ മൂന്ന് പേര് പിടിയില്.
 | 
ഇഷ ഷെര്‍വാണിയില്‍ നിന്ന് 3 ലക്ഷം രൂപ തട്ടി; മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഇഷ ഷെര്‍വാണിയില്‍ നിന്ന് 3 ലക്ഷം രൂപ തട്ടിയ മൂന്ന് പേര്‍ പിടിയില്‍. ഓസ്‌ട്രേലിയന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന പേരില്‍ തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. സൈബര്‍ ക്രൈം യൂണിറ്റാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള ഇഷ ഷെര്‍വാണിയെ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഇവര്‍ സമീപിക്കുകയും 5700 ഓസ്‌ട്രേലിയന്‍ ഡോളര്‍ ( ഏകദേശം 3 ലക്ഷം രൂപ) മണി ട്രാന്‍സ്ഫറിലൂടെ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.