ബംഗാളിൽ തൃണമൂൽ- ബി.ജെ.പി സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിലെ ബിർഭൂമിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ബിർഭൂം ജില്ലയിലെ മക്ര ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. മേഖലകളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 | 

ബംഗാളിൽ തൃണമൂൽ- ബി.ജെ.പി സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ബിർഭൂം ജില്ലയിലെ മക്ര ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. മേഖലകളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആയുധങ്ങളും തോക്കുകളുമായി പ്രവർത്തകർ പരസ്പരം വെടിയുതിർത്തുകയും ഏറ്റുമുട്ടുകയുമായിരുന്നു. നിരവധി വീടുകളും തീയിട്ടു നശിപ്പിച്ചു. അക്രമത്തിനായി ശേഖരിച്ച വൻ ബോംബ് ശേഖരം ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.