ഇന്ത്യാ ഗേറ്റിൽ നിന്ന് കാണാതായ മൂന്നു വയസ്സുകാരിയെ കണ്ടെത്തി

ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ഒരാഴ്ച മുൻപ് കാണാതായ മൂന്നു വയസ്സുകാരി ജാൻവി അഹൂജയെ കണ്ടെത്തി. ജാൻവിയുടെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെ ജനക്പുരിയിൽ ഗുരുദ്വാരക്ക് സമീപത്ത് വച്ച് വഴിയാത്രക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസിൽ അറിയിക്കുകയും ബന്ധുക്കൾ എത്തി കുട്ടിയെ തിരിച്ചറിയുകയുമായിരുന്നു. ബാലികയുടെ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. ജാൻവി എന്ന് പേരെഴുതിയ പ്ലേക്കാർഡും കഴുത്തിൽ തൂക്കിയിരുന്നു. കുട്ടിയുടെ പേരും പിതാവിന്റെ ഫോൺ നമ്പറും പ്ലക്കാർഡിൽ എഴുതിയിട്ടുണ്ടായിരുന്നു.
 | 

ഇന്ത്യാ ഗേറ്റിൽ നിന്ന് കാണാതായ മൂന്നു വയസ്സുകാരിയെ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ഒരാഴ്ച മുൻപ് കാണാതായ മൂന്നു വയസ്സുകാരി ജാൻവി അഹൂജയെ കണ്ടെത്തി. ജാൻവിയുടെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെ ജനക്പുരിയിൽ ഗുരുദ്വാരക്ക് സമീപത്ത് വച്ച് വഴിയാത്രക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസിൽ അറിയിക്കുകയും ബന്ധുക്കൾ എത്തി കുട്ടിയെ തിരിച്ചറിയുകയുമായിരുന്നു. ബാലികയുടെ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു. ജാൻവി എന്ന് പേരെഴുതിയ പ്ലേക്കാർഡും കഴുത്തിൽ തൂക്കിയിരുന്നു. കുട്ടിയുടെ പേരും പിതാവിന്റെ ഫോൺ നമ്പറും പ്ലക്കാർഡിൽ എഴുതിയിട്ടുണ്ടായിരുന്നു.

സെപ്തംബർ 28-ന് കുടുംബത്തോടൊപ്പം ഇന്ത്യാ ഗേറ്റ് സന്ദർശിക്കുന്നതിനിടെയാണ് ജാൻവി കാണാതായത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുന്നതിനിടെയാണ് ബാലികയെ കണ്ടെത്തിയത്. കുട്ടിയെ പറ്റി വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റും കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ എസ്.ബി.എസ് ത്യാഗി പറഞ്ഞു.