അര്‍ണാബ് ഗോസ്വാമിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ടൈംസ് നൗ; ബൗദ്ധിക സ്വത്തവകാശം ലംഘിച്ചതിന് പരാതി

റിപ്പബ്ലിക് ചാനല് ഉടമ അര്ണാബ് ഗോസ്വാമി, മാധ്യമപ്രവര്ത്തക പ്രേമ ശ്രീദേവി എന്നിവര്ക്കെതിരെ പരാതിയുമായി ടൈംസ് നൗ ചാനല്. ബൗദ്ധിക സ്വത്തവകാശം ലംഘിച്ച് തങ്ങളുടെ അധികാരത്തിലുള്ള ഓഡിയോ ടേപ്പുകള് സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ചാണ് ടൈംസ് നെറ്റ്വര്ക്ക് ഉടമകളായ ബെന്നറ്റ് ആന്ഡ് കോള്ഡ്മാന് കമ്പനി ലിമിറ്റഡ് പരാതി നല്കിയിരിക്കുന്നത്. മുംബൈ ആസാദ് മൈദാന് പോലീസ് സ്റ്റേഷനില് മോഷണക്കുറ്റം ഉള്പ്പെടെ ആരോപിച്ചാണ് കേസ് ഫയല് ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, വസ്തുവകകള് ദുരുപയോഗം ചെയ്യല് എന്നിവയാണ് അര്ണാബിനും പ്രേമയ്ക്കുമെതിരെയുള്ള കുറ്റങ്ങള്.
 | 

അര്‍ണാബ് ഗോസ്വാമിക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ടൈംസ് നൗ; ബൗദ്ധിക സ്വത്തവകാശം ലംഘിച്ചതിന് പരാതി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമി, മാധ്യമപ്രവര്‍ത്തക പ്രേമ ശ്രീദേവി എന്നിവര്‍ക്കെതിരെ പരാതിയുമായി ടൈംസ് നൗ ചാനല്‍. ബൗദ്ധിക സ്വത്തവകാശം ലംഘിച്ച് തങ്ങളുടെ അധികാരത്തിലുള്ള ഓഡിയോ ടേപ്പുകള്‍ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ചാണ് ടൈംസ് നെറ്റ്‌വര്‍ക്ക് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍ഡ്മാന്‍ കമ്പനി ലിമിറ്റഡ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈ ആസാദ് മൈദാന്‍ പോലീസ് സ്‌റ്റേഷനില്‍ മോഷണക്കുറ്റം ഉള്‍പ്പെടെ ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, വസ്തുവകകള്‍ ദുരുപയോഗം ചെയ്യല്‍ എന്നിവയാണ് അര്‍ണാബിനും പ്രേമയ്ക്കുമെതിരെയുള്ള കുറ്റങ്ങള്‍.

ടൈംസ് നെറ്റ് വര്‍ക്കിന്റെ ന്യൂസ് ചാനലായ ടൈംസ് നൗവില്‍ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചു വരുന്നതനിടെയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവി പ്രഖ്യാപിക്കുന്നതും രാജിവെക്കുന്നതും. മെയ് 6ന് സംപ്രേഷണം ആരംഭിച്ച റിപ്പബ്ലിക് ടിവി ആദ്യം പുറത്തുവിട്ടത് ലാലു പ്രസാദ് യാദവ് ജയിലില്‍ കഴിയുന്ന ഷഹാബുദ്ദീനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു. മെയ് 8ന് ടൈംസ് നൗവിന്റെ മുന്‍ റിപ്പോര്‍ട്ടറായിരുന്ന പ്രേമ ശ്രീദേവിയുമായി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറും സഹായി നാരായണും നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടു.

അര്‍ണാബും പ്രേമ ശ്രീദേവിയും ടൈംസ് നൗവില്‍ ജീവനക്കാരായിരുന്ന സമയത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളാണ് ഇവയെന്ന് പരാതിയില്‍ പറയുന്നു. ടൈംസ് നൗവില്‍ ഉണ്ടായിരുന്ന സമയത്താണ് സുനന്ദ പുഷ്‌കറുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്ന് ഇരുവരും മെയ് എട്ടിന് വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനിടയില്‍ വ്യക്തമാക്കിയിരുന്നു. അര്‍ണാബും പ്രേമ ശ്രീദേവിയും തങ്ങളുടെ ബൗദ്ധിക സ്വത്തായ ഈ ഓഡിയോ ടേപ്പുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി മനഃപൂര്‍വം ഉപയോഗിക്കുകയായിരുന്നുവെന്ന് ബിസിസിഎല്‍ പരാതിയില്‍ പറയുന്നു.