സീരിയല്‍ താരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ്

സീരിയല് താരത്തെ അപ്പാര്ട്ട്മെന്റിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.
 | 
സീരിയല്‍ താരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പോലീസ്

മുംബൈ: സീരിയല്‍ താരത്തെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി സീരിയലുകളിലെ താരവും ബോളിവുഡ് സിനിമകളിലെ സാന്നിധ്യവുമായിരുന്ന സമീര്‍ ശര്‍മ (44) ആണ് മരിച്ചത്. സമീറിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാലാഡ് പോലീസ് അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരനാണ് ബുധനാഴ്ച രാത്രി ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. കഹാനി ഘര്‍ ഘര്‍ കീ, ക്യോംകി സാസ് ഭീ കഭീ ബഹൂ ഥീ, ജ്യോതി, ഇസ് പ്യാര്‍ കോ ക്യാ നാം ദൂ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇത്തെഫാക്ക്, ഹസീ തോ ഫസീ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍ മേഖലയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. മന്‍മീത് ഗ്രേവാള്‍, പ്രേക്ഷ മേത്ത, സുശാന്ത് സിങ് രാജ്പുത് എന്നിവരാണ് ആത്മഹത്യ ചെയ്തത്.