ഡൽഹിയിൽ യൂബർ ഓട്ടോറിക്ഷാ സർവീസിന് തുടക്കമായി

ഓൺ ലൈൻ ടാക്സി സർവീസ് കമ്പനിയായ യൂബർ ഡൽഹിയിൽ ഓട്ടോറിക്ഷാ സർവീസിന് തുടക്കമിട്ടു. ഡൽഹിയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി ടാക്സി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ സംരംഭമെന്ന് കമ്പനി അധികൃതർ പറയുന്നു.
 | 

ഡൽഹിയിൽ യൂബർ ഓട്ടോറിക്ഷാ സർവീസിന് തുടക്കമായി

ന്യൂഡൽഹി: ഓൺ ലൈൻ ടാക്‌സി സർവീസ് കമ്പനിയായ യൂബർ ഡൽഹിയിൽ ഓട്ടോറിക്ഷാ സർവീസിന് തുടക്കമിട്ടു. ഡൽഹിയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി ടാക്‌സി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ സംരംഭമെന്ന് കമ്പനി അധികൃതർ പറയുന്നു. വ്യാഴാഴ്ചയാണ് യൂബർ ഓട്ടോറിക്ഷാ സർവീസിന് ഡൽഹിയിൽ തുടക്കമായത്.

യൂബർ ഓട്ടോറിക്ഷാ സർവീസിന് വേണ്ടിയുള്ള ഓൺ ലൈൻ ബുക്കിങ്ങിന് മുൻ കൂട്ടി പണം നൽകേണ്ട ആവശ്യമില്ല. സേവനം ലഭ്യമായ ശേഷം മാത്രം പണം നൽകിയാൽ മതി. സർക്കാർ നിശ്ചയിച്ചതിനനുസരിച്ചുള്ള യാത്രാക്കൂലിയാണ് നൽകേണ്ടത്. സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂബറിന്റെ എതിരാളിയായ ഒല നിലവിൽ ഓട്ടോറിക്ഷാ സർവീസ് നടത്തുന്നുണ്ട്

ക്രെഡിറ്റ് കാർഡിന് പകരം പണം നൽകാവുന്ന ടാക്‌സി സർവീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ടാക്‌സി സേവനം ജനങ്ങൾക്ക് പ്രയോജനകരമാകാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ഇ-പെയ്‌മെന്റ് വഴിയുമാണ് ഡൽഹി ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ടാക്‌സി സേവനം ലഭ്യമാകുന്നത്.

കാറിനുള്ളിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന് ശേഷം ഡൽഹിയിൽ യൂബർ ടാക്‌സി സർവീസിന് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നു. യൂബറിനെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.