ഇരുപത്തൊന്ന് വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങൾ യുജിസി പുറത്ത് വിട്ടു

വ്യാജ യൂണിവേഴ്സിറ്റികളിൽ പഠിച്ച് വഞ്ചിതരാകുന്നവർ നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്. പണവും സമയവും ചിലവഴിച്ച് സർട്ടിഫിക്കറ്റും കയ്യിൽ കിട്ടി കഴിയുമ്പോഴാണ് പലപ്പോഴും ബിരുദത്തിന് വിലയില്ലെന്ന് തിരിച്ചറിയുന്നത്.
 | 
ഇരുപത്തൊന്ന് വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങൾ യുജിസി പുറത്ത് വിട്ടു

 

ന്യൂഡൽഹി: വ്യാജ യൂണിവേഴ്‌സിറ്റികളിൽ പഠിച്ച് വഞ്ചിതരാകുന്നവർ നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്. പണവും സമയവും ചിലവഴിച്ച് സർട്ടിഫിക്കറ്റും കയ്യിൽ കിട്ടി കഴിയുമ്പോഴാണ് പലപ്പോഴും ബിരുദത്തിന് വിലയില്ലെന്ന് തിരിച്ചറിയുന്നത്. ആളുകളുടെ വിശ്വാസ്യത നേടാനുള്ള സ്ഥാപനങ്ങളുടെ തന്ത്രങ്ങളും വിശദമായി അന്വേഷിക്കാതെ അബദ്ധത്തിൽ പോയി ചാടുന്നതുമായ കേസുകൾ നമ്മൾ ധാരാളം കേൾക്കാറുണ്ട്. പ്രത്യേകിച്ചും കേരളത്തിന് പുറത്തെ യൂണിവേഴ്‌സിറ്റികളിൽ. നേഴ്‌സിങുമായി ബന്ധപ്പെട്ടാണ് ഇത്തരം വാർത്തകൾ അധികവും പുറത്ത് വരാറുള്ളത്.

തട്ടിപ്പിനിരയാകാതിരിക്കാൻ സ്ഥാപനത്തെക്കുറിച്ച് ശരിയായി അന്വേഷണം നടത്തണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഇത്തരം 21 വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങൾ യു.ജി.സി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. യുപിയിലാണ് വ്യാജ യൂണിവേഴ്‌സിറ്റികൾ കൂടുതൽ. ലിസ്റ്റ് താഴെ കാണാം.

1. മൈഥിലി യൂണിവേഴ്‌സിറ്റി, ദർബാങ്ക, ബിഹാർ
2. കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദരിയാഗഞ്ച്, ഡൽഹി
3. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, ഡൽഹി
4. വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, ഡൽഹി
5. എഡിആർ-സെൻട്രിക് ജൂറിഡിക്കൽ യൂണിവേഴ്‌സിറ്റി, ന്യൂഡൽഹി
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് എഞ്ചിനീയറിങ്, ന്യൂഡൽഹി
7. ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്‌സിറ്റി എജ്യുക്കേഷൻ സൊസൈറ്റി, ബെൽഗാം, കർണാടക
8. സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം, കേരള
9. കേസർവാണി വിദ്യാപീഡ്, ജബൽപൂർ, മധ്യപ്രദേശ്
10. രാജാ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂർ, മഹാരാഷ്ട്ര
11. ഡിഡിബി സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി, പുതൂർ, ട്രിച്ചി, തമിഴ്‌നാട്
12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത
13. വാരണാസേയ സാൻസ്‌ക്രിറ്റ് വിശ്വവിദ്യാലയ, വാരണാസി (യുപി) ജഗത്പുരി, ഡൽഹി
14. മഹിളാ ഗ്രാം വിദ്യാപീഠ്, പ്രയാഗ്, അലഹബാദ്, യുപി
15. ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്, അലഹബാദ്
16. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപതി, കാൻപൂർ, യുപി
17. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി,
(ഓപ്പൺ യൂണിവേഴ്‌സിറ്റി), അചൽതൽ, അലിഗഡ്, യുപി
18. ഉത്തർപ്രദേശ് വിശ്വവിദ്യാലയ, മഥുര, യു.പി
19. മഹാറാണാ പ്രതാപ് ശിക്ഷാ നികേതൻ വിശ്വവിദ്യാലയ, പ്രതാപ്ഗഡ്, യുപി
20. ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്, ഇൻസ്റ്റിറ്റിയൂഷണൽ ഏരിയ, മഖൻപൂർ, നോയിഡ ഫേസ് II, യുപി
21. ഗുരുകുൽ വിശ്വവിദ്യാലയ, യുപി