വൈക്കോ എൻ.ഡി.എ വിട്ടു

എം.ഡി.എം.കെ നേതാവ് വൈക്കോ എൻ.ഡി.എ വിട്ടു. ബി.ജെ.പി സർക്കാരിന്റെ ശ്രീലങ്കൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. തമിഴ് ജനതയെ അവഗണിക്കുന്ന മുന്നണിയിൽ തുടരാനാകില്ലെന്നും വൈക്കോ എന്ന പേരിലറിയപ്പെടുന്ന വി.ഗോപാലസ്വാമി പറഞ്ഞു.
 | 
വൈക്കോ എൻ.ഡി.എ വിട്ടു

 

ന്യൂഡൽഹി: എം.ഡി.എം.കെ നേതാവ് വൈക്കോ എൻ.ഡി.എ വിട്ടു. ബി.ജെ.പി സർക്കാരിന്റെ ശ്രീലങ്കൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. തമിഴ് ജനതയെ അവഗണിക്കുന്ന മുന്നണിയിൽ തുടരാനാകില്ലെന്നും വൈക്കോ എന്ന പേരിലറിയപ്പെടുന്ന വി.ഗോപാലസ്വാമി പറഞ്ഞു.

ഒക്ടോബറിൽ ഡി.എം.കെ പാർട്ടി പ്രസിഡന്റായ എം.കെ സ്റ്റാലിനുമായി വൈക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. 1993 ൽ ഡി.എം.കെയിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം വൈക്കോ നടത്തിയ കൂടിക്കാഴ്ച വാർത്തയായിരുന്നു. ഡി.എം.കെയുമായി സഖ്യമുണ്ടാകുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡി.എം.കെ.യിൽ കരുണാനിധിക്കും അൻപഴകനും ശേഷം മൂന്നാമനായിരുന്ന വൈക്കോ സ്റ്റാലിന് ഭീഷണിയായേക്കുമെന്നു കരുതിയാണ് കരുണാനിധി വൈക്കോയെ പുറത്താക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. 1999ലും 2004 ലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഡി.എം.കെ.യ്‌ക്കൊപ്പം വൈക്കോ സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സയെ ക്ഷണിച്ചതിനെതിരെ വൈക്കോ പ്രതിഷേധിച്ചിരുന്നു.