നവവധു പോലീസ് സ്റ്റേഷനിലിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു; വീഡിയോ പുറത്ത്

നവവധു പൊലീസ് സ്റ്റേഷനില് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള് പുറത്ത്. പഞ്ചാബിലെ പോലീസ് സ്റ്റേഷനുകളിലൊന്നിലാണ് സംഭവം. യുവതിയെക്കുറിച്ചോ പോലീസ് സ്റ്റേഷനെക്കുറിച്ചോ കൃത്യമായ വിവരങ്ങള് ലഭ്യമായിട്ടില്ല. നവവധുവിന്റെ വേഷത്തില് പോലീസ് സ്റ്റേഷനിലിരുന്ന് 'ചിത്ത' എന്ന ലഹരി വസ്തുവാണ് ഇവര് ഉപയോഗിക്കുന്നത്.
 | 

നവവധു പോലീസ് സ്റ്റേഷനിലിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു; വീഡിയോ പുറത്ത്

ഛണ്ഡിഗഢ്: നവവധു പൊലീസ് സ്‌റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പോലീസ് സ്റ്റേഷനുകളിലൊന്നിലാണ് സംഭവം. യുവതിയെക്കുറിച്ചോ പോലീസ് സ്റ്റേഷനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നവവധുവിന്റെ വേഷത്തില്‍ പോലീസ് സ്റ്റേഷനിലിരുന്ന് ‘ചിത്ത’ എന്ന ലഹരി വസ്തുവാണ് ഇവര്‍ ഉപയോഗിക്കുന്നത്.

മെഴുകുതിരിക്ക് മുമ്പിലിരുന്ന് ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് ചിത്ത വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ദൃശ്യങ്ങളിലെ ശബ്ദത്തില്‍ നിന്ന് സ്ഥലം പൊലീസ് സ്‌റ്റേഷനാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇവരെങ്ങനെ സ്റ്റേഷനിലെത്തിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ലഹരി ഉപയോഗിക്കുന്നതിന് ഏറെ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

നേരത്തെ മയക്കുമരുന്നിനെതിരെ പോലീസ് കൃത്യമായി നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം ആന്വേഷിക്കുമെന്ന് പോലീസ് മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.