വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടയാനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്തി ഫാന്‍സ്

വിജയ് നായകനായി അഭിനയിക്കുന്ന മാസ്റ്റര് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടയാന് ബിജെപി ശ്രമം.
 | 
വിജയ് അഭിനയിക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടയാനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്തി ഫാന്‍സ്

ചെന്നൈ: വിജയ് നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടയാന്‍ ബിജെപി ശ്രമം. വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സംഭവം. താരത്തിന്റെ ആരാധകര്‍ പാഞ്ഞെത്തിയതോടെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പിന്തിരിയേണ്ടി വന്നു.

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ ക്യാമ്പസിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് അനുമതി നല്‍കരുതെന്നും ഷൂട്ടിംഗ് അവസാനിപ്പിക്കണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ലൊക്കേഷനിലേക്ക് വിജയ് മടങ്ങിയെത്തുമ്പോള്‍ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്ന ആരാധകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുകയായിരുന്നു.

പിന്നാലെ പോലീസും രംഗത്തെത്തി. 10 ദിവസം മാത്രമാണ് ഇവിടെ ഷൂട്ടിംഗിന് അനുമതിയുള്ളത്. അതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപി എതിര്‍ക്കാന്‍ എത്തിയത്. വിജയ് ഫാന്‍സിന്റെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ഉയരുമെന്ന് വ്യക്തമായതോടെ ബിജെപി പിന്തിരിയുകയായിരുന്നു.