ബിഹാര്‍ പ്രളയത്തില്‍ പാലം തകര്‍ന്ന് കുടുംബം ഒഴുക്കില്‍പ്പെടുന്ന ദാരുണ ദൃശ്യം വൈറല്‍; വീഡിയോ കാണാം

ബിഹാറിലെ അരാരിയ ജില്ലയില് പാലം തകര്ന്ന് രണ്ടു കുട്ടികള് ഉള്പ്പെടെ മുന്ന് പേര് ഒഴുക്കില്പ്പെടുന്ന ദൃശ്യങ്ങള് വൈറല്. ഓഗസ്റ്റ് 13നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല് മീഡിയയില് പ്രചരിക്കുന്നത്. പ്രളയജലം കുത്തിയൊഴുകുന്നതിനിടയില് തകരാറിലായ ഒരു പാലമാണ് ഇടിഞ്ഞു വീണത്. വെള്ളമൊഴുകി ഇടിഞ്ഞുകൊണ്ടിരുന്ന പാലത്തിനു മുകളിലൂടെ മറുകരയിലേക്ക് നടക്കുകയായിരുന്ന സ്ത്രീയും രണ്ടു കുട്ടികളും പാലം തകര്ന്ന് ഒഴുക്കില്പ്പെടുകയായിരുന്നു.
 | 

ബിഹാര്‍ പ്രളയത്തില്‍ പാലം തകര്‍ന്ന് കുടുംബം ഒഴുക്കില്‍പ്പെടുന്ന ദാരുണ ദൃശ്യം വൈറല്‍; വീഡിയോ കാണാം

അരാരിയ: ബിഹാറിലെ അരാരിയ ജില്ലയില്‍ പാലം തകര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മുന്ന് പേര്‍ ഒഴുക്കില്‍പ്പെടുന്ന ദൃശ്യങ്ങള്‍ വൈറല്‍. ഓഗസ്റ്റ് 13നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രളയജലം കുത്തിയൊഴുകുന്നതിനിടയില്‍ തകരാറിലായ ഒരു പാലമാണ് ഇടിഞ്ഞു വീണത്. വെള്ളമൊഴുകി ഇടിഞ്ഞുകൊണ്ടിരുന്ന പാലത്തിനു മുകളിലൂടെ മറുകരയിലേക്ക് നടക്കുകയായിരുന്ന സ്ത്രീയും രണ്ടു കുട്ടികളും പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.

ജാനോ എന്ന് പേരുള്ള സ്ത്രീയും റഹ്മാന്‍, ഷഹീല്‍ എന്നീ കുട്ടികളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഈ സംഭവത്തോടെ ബിഹാര്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ജില്ലകളിലായി 93 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.

വീഡിയോ കാണാം