വിരാട് കോഹ്ലി ലോകത്തെ വിപണി മൂല്യമേറിയ താരങ്ങളില്‍ മൂന്നാമന്‍; പിന്തള്ളിയത് മെസി, നെയ്മര്‍, ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവരെ

ലോകത്തെ വിപണി മൂല്യമേറിയ കായികതാരങ്ങളുടെ പട്ടികയില് ക്രിക്കറ്റ് താരം വിരാട് കോഹ്ലി മൂന്നാമതെത്തി. ഫുട്ബോള് താരങ്ങളായ ലയണല് മെസി, നെയ്മര്, ഫോര്മുല വണ് താരം ലൂയിസ് ഹാമില്ട്ടണ് എന്നിവരെ പിന്തള്ളിയാണ് കോഹ്ലി മുന്നിരയിലേക്കു കുതിച്ചത്. സ്പോര്ട്സ് പ്രോ എന്ന മാസികയുടെ റാങ്കിംഗിലാണ് കോഹ്ലിയുടെ മുന്നേറ്റം.
 | 

വിരാട് കോഹ്ലി ലോകത്തെ വിപണി മൂല്യമേറിയ താരങ്ങളില്‍ മൂന്നാമന്‍; പിന്തള്ളിയത് മെസി, നെയ്മര്‍, ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവരെ

ന്യൂഡല്‍ഹി: ലോകത്തെ വിപണി മൂല്യമേറിയ കായികതാരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മൂന്നാമതെത്തി. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നിവരെ പിന്തള്ളിയാണ് കോഹ്ലി മുന്‍നിരയിലേക്കു കുതിച്ചത്. സ്‌പോര്‍ട്‌സ് പ്രോ എന്ന മാസികയുടെ റാങ്കിംഗിലാണ് കോഹ്ലിയുടെ മുന്നേറ്റം.

കഴിഞ്ഞ വര്‍ഷം ഇതേ മാസികയുടെ പട്ടികയില്‍ കോഹ്ലി ആറാം സ്ഥാനത്തായിരുന്നു. മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, തുടങ്ങിയവരായിരുന്നു അന്ന് മുന്‍നിരയില്‍. ഇപ്പോള്‍ കെഹ്ലിയുടെ പിന്നിലായി പട്ടികയില്‍ ഇടം നേടിയ പ്രമുഖരുടെ പട്ടികയും നീണ്ടതാണ്.

ഗോള്‍ഫ് താരം ജോര്‍ദാന്‍ സ്പീത്ത് ആണ് നാലാം സ്ഥാനത്ത്. ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ച് 23-ാം സ്ഥാനത്തും സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് 31-ാം സ്ഥാനത്തും ക്രിസ്റ്റിയാനോ റൊണാള്‍ഡോ 35-ാസം സ്ഥാനത്തുമെത്തി. അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം സ്റ്റീഫന്‍ കറി, യുവാന്റസ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്.