28 ജിബി 4ജി ഡേറ്റ 346 രൂപയ്ക്ക്; മത്സരത്തിനൊരുങ്ങി വോഡഫോണ്‍

ജിയോ പ്രൈം ഓഫറായി 303 രൂപയുടെ പ്ലാന് പ്രഖ്യാപിച്ചതോടെ സമാനമായ പദ്ധതികളുമായി മത്സരത്തിന് രംഗത്തെത്തിയിരിക്കുകയാണ് മറ്റ് സേവനദാതാക്കള്. വോഡഫോണ് 346 രൂപയ്ക്ക് 28ജിബി 4ജി ഡേറ്റ ഓഫര് അവതരിപ്പിച്ചു. ജിയോ പ്രൈം ഉപഭോക്താക്കള്ക്ക് മാത്രമാണ് ഈ ഓഫര് നല്കുന്നതെങ്കില് എല്ലാ ഉപഭോക്താക്കള്ക്കും ആനുകൂല്യം നല്കാനാണ് വോഡഫോണ് പദ്ധതിയിടുന്നത്.
 | 

28 ജിബി 4ജി ഡേറ്റ 346 രൂപയ്ക്ക്; മത്സരത്തിനൊരുങ്ങി വോഡഫോണ്‍

മുംബൈ: ജിയോ പ്രൈം ഓഫറായി 303 രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചതോടെ സമാനമായ പദ്ധതികളുമായി മത്സരത്തിന് രംഗത്തെത്തിയിരിക്കുകയാണ് മറ്റ് സേവനദാതാക്കള്‍. വോഡഫോണ്‍ 346 രൂപയ്ക്ക് 28ജിബി 4ജി ഡേറ്റ ഓഫര്‍ അവതരിപ്പിച്ചു. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നതെങ്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കാനാണ് വോഡഫോണ്‍ പദ്ധതിയിടുന്നത്.

സൗജന്യ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാലാണ് ജിയോ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. 6 മാസം സൗജന്യ 4ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കിയ ജിയോയോട് മത്സരിക്കാന്‍ മറ്റു കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ജിയോ പണമീടാക്കിത്തുടങ്ങുന്നതോടെ മറ്റു സേവനദാതാക്കള്‍ക്കും മത്സരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 303 രൂപയ്ക്ക് പ്രതിദിനം 1ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ഓഫര്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഈ സൗകര്യം ലഭിക്കും. 99 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്താലേ ഈ ആനുകൂല്യം ലഭിക്കൂ. മാര്‍ച്ച് 31 വരെയാണ് പ്രൈം അംഗത്വം എടുക്കാന്‍ അവസരമുള്ളത്. എയര്‍ടെലും സമാനമായ പദ്ധതി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.