ഡൽഹി മൃഗശാലയിൽ വിദ്യാർത്ഥിയെ കടുവ കടിച്ചുകൊന്നു

ഡൽഹി മൃഗശാലയിൽ വിദ്യാർത്ഥിയെ വെള്ളക്കടുവ കടിച്ചുകൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. വിദ്യാർത്ഥി കാൽ വഴുതി കടുവയുടെ കൂട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കടുവയെ അടച്ചിരുന്ന കൂട് വളരെ താഴ്ന്നതായിരുന്നുവെന്നും ഇവർ പറഞ്ഞു.
 | 

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ വിദ്യാർത്ഥിയെ വെള്ളക്കടുവ കടിച്ചുകൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. വിദ്യാർത്ഥി കാൽ വഴുതി കടുവയുടെ കൂട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കടുവയെ അടച്ചിരുന്ന കൂട് വളരെ താഴ്ന്നതായിരുന്നുവെന്നും ഇവർ പറഞ്ഞു.

സന്ദർശകരിൽ ചിലർ കടുവയുടെ നേർക്ക് കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞിരുന്നുവെന്നും അതാണ് കടുവ പ്രകോപിതനാകാൻ കാരണമെന്നും ദൃക്‌സാക്ഷിയായ ബിട്ടു എൻ.ഡി.ടി.വിയോട് പറഞ്ഞു. വിദ്യാർത്ഥി കൂട്ടിലേക്ക് വീണ് 20 മിനിറ്റോളം കഴിഞ്ഞാണ് മൃഗശാലാ ജീവനക്കാർ സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്.