ഒഡീഷയിലെ ബി.ജെ.പി ഘടകത്തില്‍ കലാപം; രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

ഒഡീഷയിലെ ബി.ജെ.പി ഘടകത്തില് കലാപം. സംസ്ഥാന നേതൃത്വത്തിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര് പാര്ട്ടിയില് നിന്ന് രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ രണ്ട് നേതാക്കളെ നഷ്ടപ്പെടുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. റൂര്ഖല നിയമസഭാ മണ്ഡലത്തില് നിന്നുള്ള എം.എല്.എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്.
 | 
ഒഡീഷയിലെ ബി.ജെ.പി ഘടകത്തില്‍ കലാപം; രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പി ഘടകത്തില്‍ കലാപം. സംസ്ഥാന നേതൃത്വത്തിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ രണ്ട് നേതാക്കളെ നഷ്ടപ്പെടുന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റൂര്‍ഖല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ദിലീപ് റായ് തന്റെ നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളവരാണ് ലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും മറ്റു പാര്‍ട്ടികളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കുമോയെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഒഡീഷയിലെ ബി.ജെ.പി ഘടകത്തില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരുടെയും രാജിക്കത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ഘടകത്തിലെ ചിലര്‍ തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുകയാണ്. ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലും പതിറ്റാണ്ടുകളായി ഒഡീഷയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ എന്ന നിലയിലും കാഴ്ചവസ്തുക്കളായി പാര്‍ട്ടിയില്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം. തങ്ങളെ സംബന്ധിച്ചെടുത്തോളം സംസ്ഥാനത്തിന്റെ താല്‍പര്യമാണ് പരമപ്രധാനമെന്നും രാജിക്കത്തില്‍ ഇരുവരും സൂചിപ്പിക്കുന്നു. ഇരുവരുടെയും രാജി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രതികൂലമാകും.