താജ് മഹല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടെന്ന് യോഗി ആദിത്യനാഥ്

താജ്മഹല് ഇന്ത്യക്കാരുടെ രക്തവും വിയര്പ്പും കൊണ്ടാണ് നിര്മിക്കപ്പെട്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. എന്തിനു വേണ്ടിയാണ്, ആരാണ് താജ് മഹല് നിര്മിച്ചത് എന്നത് പ്രസക്തമല്ലെന്നും ആദിത്യനാഥ് പറഞ്ഞു. ബിജെപി നേതാവും എംഎല്എയുമായ സംഗീത് സോം താജിനെതിരെ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ആദിത്യനാഥിന്റെ വിശദീകരണം. താജ് നിര്മിച്ചത് വഞ്ചകരാണെന്നും ഇന്ത്യന് സംസ്കാരത്തിന് കളങ്കമാണ് താജ് എന്നുമായിരുന്നു സംഗീത് സോം പറഞ്ഞത്.
 | 

താജ് മഹല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: താജ്മഹല്‍ ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്. എന്തിനു വേണ്ടിയാണ്, ആരാണ് താജ് മഹല്‍ നിര്‍മിച്ചത് എന്നത് പ്രസക്തമല്ലെന്നും ആദിത്യനാഥ് പറഞ്ഞു. ബിജെപി നേതാവും എംഎല്‍എയുമായ സംഗീത് സോം താജിനെതിരെ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ആദിത്യനാഥിന്റെ വിശദീകരണം. താജ് നിര്‍മിച്ചത് വഞ്ചകരാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണ് താജ് എന്നുമായിരുന്നു സംഗീത് സോം പറഞ്ഞത്.

ഓക്ടോബര്‍ 26ന് ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാര പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. നേരത്തേ താജ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമല്ല താജ് എന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ യോഗി സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കിയതിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ് ഒഴിവാക്കിയിരുന്നു.

ഇത് സംബന്ധിച്ച് സംഗീത് സോം നടത്തിയ പരാമര്‍ശമാണ് വീണ്ടും വിവാദത്തില്‍ എത്തിയത്. ടൂറിസം ബുക്ക്ലെറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തതില്‍ ചിലര്‍ക്ക് വിഷമമുണ്ട്. ഏത് ചരിത്രത്തേക്കുറിച്ചാണ് നാം സംസാരിക്കുന്നത്. താജ്മഹല്‍ നിര്‍മിച്ചയാള്‍ തന്റെ പിതാവിനെ തടവിലാക്കിയയാളാണ്.

ഹിന്ദുവിനെ ഇല്ലാതാക്കാനാണ് അയാള്‍ ശ്രമിച്ചത്. ഇതാണ് ചരിത്രമെങ്കില്‍ അത് വളരെ നിര്‍ഭാഗ്യകരമാണ്. ആ ചരിത്രത്തെ നമ്മള്‍ തിരുത്തിയെഴുതുമെന്ന് ഞാന്‍ ഉറപ്പു തരുന്നു എന്നാണ് സംഗീത് സോം പറഞ്ഞത്.