ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റം: ഐറിഷ് പാസ്‌പോര്‍ട്ടിന് കൂടുതല്‍ അപേക്ഷകര്‍

ബ്രിട്ടന് യൂറോപ്യന് യൂണിയനില് നിന്ന് പിന്മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള് നിലനില്ക്കേ അയര്ലന്ഡ് പാസ്പോര്ട്ടിനായി അപേക്ഷകരുടെ തള്ളല്. യൂറോപ്യന് യൂണിയനില് തുടരാനുള്ള ആഗ്രഹമാണ് ഇംഗ്ളണ്ട്, അയര്ലന്ഡ് ഇരട്ട പൗരത്വമുള്ളവരെപ്പോലും അയര്ലന്ഡ് പാസ്പോര്ട്ട് നിലനിര്ത്താന് പ്രേരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ഇംഗ്ലീഷുകാരനെന്നറിയപ്പെടാന് ആഗ്രഹിച്ചവര് പോലും ഇക്കൂട്ടത്തില് പെടുന്നതായാണ് റിപ്പോര്ട്ടുകള്. വെസ്റ്റ് യോര്ക്ക്ഷയറില് നിന്നുള്ള അധ്യാപകന് ഷിപ്ലേയുടെ ഐറിഷ് പാസ്പോര്ട്ട് കാലഹരണപ്പെട്ടിരുന്നു. എന്നാല് ബ്രിട്ടന്റെ പിന്മാറ്റ വാര്ത്ത കേട്ടതിനുപിന്നാലെ പാസ്പോര്ട്ട് പുതുക്കാനുള്ള ശ്രമത്തിലാണ് താനെന്ന് ഷിപ്ലേ വ്യക്തമാക്കുന്നു.
 | 

ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റം: ഐറിഷ് പാസ്‌പോര്‍ട്ടിന് കൂടുതല്‍ അപേക്ഷകര്‍

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിനായി അപേക്ഷകരുടെ തള്ളല്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരാനുള്ള ആഗ്രഹമാണ് ഇംഗ്‌ളണ്ട്, അയര്‍ലന്‍ഡ് ഇരട്ട പൗരത്വമുള്ളവരെപ്പോലും അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ ഇംഗ്ലീഷുകാരനെന്നറിയപ്പെടാന്‍ ആഗ്രഹിച്ചവര്‍ പോലും ഇക്കൂട്ടത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് യോര്‍ക്ക്ഷയറില്‍ നിന്നുള്ള അധ്യാപകന്‍ ഷിപ്ലേയുടെ ഐറിഷ് പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടന്റെ പിന്‍മാറ്റ വാര്‍ത്ത കേട്ടതിനുപിന്നാലെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള ശ്രമത്തിലാണ് താനെന്ന് ഷിപ്ലേ വ്യക്തമാക്കുന്നു.

തനിക്കും കുട്ടികള്‍ക്കും യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ജീവിക്കാനും തടസമില്ലാതെ യാത്ര ചെയ്യാനും രാജ്യങ്ങള്‍ കാണാനും ജോലി ചെയ്യാനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ആഗ്രഹമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തായാല്‍ തങ്ങള്‍ക്കത് നഷ്ടമാകും. ഷിപ്ലേ പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തിന്റെ അന്വേഷണത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നു തെളിഞ്ഞതായി പറയുന്നു. വംശപരമ്പര അയര്‍ലന്‍ഡിലുള്ള ബ്രിട്ടനില്‍ പിറന്ന ആളുകള്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതായി അവിടുത്തെ വിദേശകാര്യ വകുപ്പും പറയുന്നു. 2014 നും 2015നും ഇടയില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലാന്‍ഡ് പൗരന്‍മാരുടെ എണ്ണം 379ല്‍ നിന്ന് 507 ഏഴായി വര്‍ധിച്ചു. മുന്‍തലമുറ അയര്‍ലന്‍ഡിലുള്ളവരാണ് ഇങ്ങനെ അപേക്ഷിക്കുന്നത്. ഇത് 33 ശതമാനം വര്‍ധനവാണ് കാട്ടുന്നത്. രക്ഷിതാക്കളില്‍ ഒരാളെങ്കിലും അയര്‍ലന്‍ഡുകാരായി ഉള്ള അപേക്ഷകരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചു.

രക്ഷിതാക്കളില്‍ ഒരാള്‍ക്കെങ്കിലും അയര്‍ലന്‍ഡ് പൗരത്വമുണ്ടെങ്കില്‍ അപേക്ഷിക്കുന്നയാള്‍ എവിടെ ജനിച്ചു എന്ന പ്രശ്‌നമില്ലാതെ പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. കുട്ടികള്‍ക്കും ചെറുമക്കള്‍ക്കും വരെ ഇങ്ങനെ പൗരത്വം ലഭിക്കും. അയര്‍ലന്‍ഡിലെ വിദേശ ജനന രജിസ്റ്ററില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പാസ്‌പോര്‍ട്ടു ലഭിക്കും. അങ്ങനെവരുമ്പോള്‍ ഏതാണ്ട് ആറു ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്‍മാര്‍ അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും സ്ഥിതി വിഭിന്നമല്ല. ഇവിടെ അപേക്ഷകരുടെ എണ്ണം 14 ശതമാനം വര്‍ധിച്ചു. എന്തുകൊണ്ടാണ് അപേക്ഷിക്കുന്നത് എന്നത് പ്രശ്‌നമല്ലാത്തതിനാല്‍ അപേക്ഷകളുടെ കാരണം സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വക്താവ് പറഞ്ഞു. അയര്‍ലന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് പാസ്‌പോര്‍ട്ടിന് കൂടുതല്‍ അപേക്ഷകരെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.