ശ്രീലങ്കയിൽ ഉരുൾപൊട്ടൽ: 10 മരണം; 250 പേരെ കാണാതായി

ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പത്ത് പേർ മരിച്ചു. 250-ഓളം പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച പ്രദേശിക സമയം 7.30-ഓടെയാണ് ബഡുല്ല ജില്ലയിലെ മീരിയാബെഡ്ഡ തേയിലത്തോട്ടത്തിൽ ഉരുൾപൊട്ടലുണ്ടായത്. തോട്ടം തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ ശ്രീലങ്കൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
 | 

ശ്രീലങ്കയിൽ ഉരുൾപൊട്ടൽ: 10 മരണം; 250 പേരെ കാണാതായി
കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പത്ത് പേർ മരിച്ചു. 250-ഓളം പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച പ്രദേശിക സമയം 7.30-ഓടെയാണ് ബഡുല്ല ജില്ലയിലെ മീരിയാബെഡ്ഡ തേയിലത്തോട്ടത്തിൽ ഉരുൾപൊട്ടലുണ്ടായത്. തോട്ടം തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ ശ്രീലങ്കൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ശ്രീലങ്കയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബദുള്ള ജില്ലയിൽ 140 ഓളം വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ദുരന്തബാധിതമേഖലകളിൽ സേനയെ വിന്യസിക്കാൻ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ ഉത്തരവിട്ടു. 500-ഓളം സൈനികർക്കൊപ്പം വ്യോമസേനയും പോലീസും ആരോഗ്യപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.