ന്യൂയോർക്കിലും സ്ത്രീകളുടെ സ്ഥിതി കഷ്ടം തന്നെ: ഒരു സ്ത്രീ ഒറ്റക്ക് നടന്നാൽ കമന്റുകളുടെ കളി

ഒറ്റക്ക് പോകുന്ന സ്ത്രീകളോട് കമന്റ് പറയുന്ന പുരുഷൻമാർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അമേരിക്കൻ നഗരമായ ന്യൂയോർക്കിലും കാര്യങ്ങൾ അത്ര മെച്ചമല്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ സൂചിപ്പിക്കുന്നത്. സ്ത്രീകൾ തെരുവിലൂടെ ഒറ്റക്ക് നടന്നാൽ എന്താകും സ്ഥിതി എന്ന് തെളിയിക്കാനായി ഒരു സന്നദ്ധ സംഘടനയാണ് വീഡിയോ നിർമ്മിച്ചത്. ശോശന്ന ബി. റോബർട്സ് എന്ന അഭിനേത്രിയാണ് വീഡിയോക്ക് വേണ്ടി ഒറ്റക്ക് നടന്നത്.
 | 

ന്യൂയോർക്കിലും സ്ത്രീകളുടെ സ്ഥിതി കഷ്ടം തന്നെ: ഒരു സ്ത്രീ ഒറ്റക്ക് നടന്നാൽ കമന്റുകളുടെ കളി
ന്യൂയോർക്ക്: ഒറ്റക്ക് പോകുന്ന സ്ത്രീകളോട് കമന്റ് പറയുന്ന പുരുഷൻമാർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അമേരിക്കൻ നഗരമായ ന്യൂയോർക്കിലും കാര്യങ്ങൾ അത്ര മെച്ചമല്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ സൂചിപ്പിക്കുന്നത്. സ്ത്രീകൾ തെരുവിലൂടെ ഒറ്റക്ക് നടന്നാൽ എന്താകും സ്ഥിതി എന്ന് തെളിയിക്കാനായി ഒരു സന്നദ്ധ സംഘടനയാണ് വീഡിയോ നിർമ്മിച്ചത്. ശോശന്ന ബി. റോബർട്‌സ് എന്ന അഭിനേത്രിയാണ് വീഡിയോക്ക് വേണ്ടി ഒറ്റക്ക് നടന്നത്.

മാൻഹാട്ടണിലെ തെരുവിലൂടെ പത്ത് മണിക്കൂർ നേരം അവർ നടന്നു. ജീൻസും ടീഷർട്ടുമായിരുന്നു വേഷം. ഹേയ് ബേബി… ഹേയ് ബ്യൂട്ടിഫുൾ വിളികൾ തൊട്ട് വിസിലടിയും ചൂളംവിളികളും വരെ ക്യാമറയിൽ നിറഞ്ഞു. ചിലർ പിന്നാലെ കൂടി പ്രണയം പറഞ്ഞുകൊണ്ടിരുന്നു. മറ്റു ചിലർ ഒന്നും മിണ്ടാതെ ഒപ്പം നടന്നു; എല്ലാം മനസിലാകുന്നില്ലേ എന്നയർത്ഥത്തിൽ. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പുരുഷൻമാർ അവരെ ശല്യപ്പെടുത്താൻ ഉണ്ടായിരുന്നുവെന്നാണ് സന്നദ്ധ സംഘടനയുടെ പ്രവർത്തകർ പറയുന്നത്. അതിൽ പല പ്രായക്കാർ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വീഡിയോ യുട്യൂബിൽ പ്രകാശനം ചെയ്തതോടെ ന്യൂയോർക്കിൽ വലിയ കോലാഹലം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയാ ചർച്ചകളിലെങ്ങും നഗരത്തിലെ പുരുഷൻമാരുടെ സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് ചർച്ച. തങ്ങളുടെ സുരക്ഷിത ബോധം തന്നെ നഷ്ടപ്പെട്ടതായും ന്യൂയോർക്കിപ്പോൾ പേടിപ്പെടുത്തുന്നുവെന്നും നിരവധി പെൺകുട്ടികൾ വീഡിയോക്ക് കമന്റായി അഭിപ്രായപ്പെട്ടിട്ടുണ്ട്.