പതിനെട്ടാം വയസില്‍ ഡോക്ടറാകാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളിയായ പന്ത്രണ്ടുവയസുകാരന്‍

ഇന്ത്യന് വംശജനായ പന്ത്രണ്ടുകാരന് അമേരിക്കയില് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. സാക്രമെന്റോയിലെ ബുദ്ധിശാലിയായ ഈ പന്ത്രണ്ടുകാരന് ഇതുവരെ മൂന്ന് കമ്മ്യൂണിറ്റി കോളജ് ബിരുദങ്ങള് കരസ്ഥമാക്കിക്കഴിഞ്ഞു. കാലിഫോര്ണിയ യൂണിവേഴ്സിറ്റിയുടെ രണ്ട് കോളജ് കാമ്പസുകളില് ഇവന് പ്രവേശനം ലഭിച്ചിട്ടുമുണ്ട്.
 | 

പതിനെട്ടാം വയസില്‍ ഡോക്ടറാകാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളിയായ പന്ത്രണ്ടുവയസുകാരന്‍

സാക്രമെന്റോ: ഇന്ത്യന്‍ വംശജനായ പന്ത്രണ്ടുകാരന്‍ അമേരിക്കയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. സാക്രമെന്റോയിലെ ബുദ്ധിശാലിയായ ഈ പന്ത്രണ്ടുകാരന്‍ ഇതുവരെ മൂന്ന് കമ്മ്യൂണിറ്റി കോളജ് ബിരുദങ്ങള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ രണ്ട് കോളജ് കാമ്പസുകളില്‍ ഇവന് പ്രവേശനം ലഭിച്ചിട്ടുമുണ്ട്.

ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ച് ഡോക്ടറും ഗവേഷകനുമാകാനാണ് ഇവന്‍ ലക്ഷ്യമിടുന്നത്. കാലിഫോര്‍ണിയ യുസി ഡേവിസ് ക്യാംപസില്‍ പ്രവേശനം ലഭിക്കുകയും യുസി സാന്താക്രൂസില്‍ റീജന്റ്സ് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിക്കുകയും ചെയ്ത തനിഷ്‌ക് ഏബ്രഹാം ഏതു ക്യാംപസില്‍ പഠിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

ഏഴു വയസിലാണ് കമ്മ്യൂണിറ്റി കോളജ് പഠനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്ന് അസോസിയേറ്റ്സ് ബിരുദം നേടി. ജനറല്‍ സയന്‍സ്, മാത് സ്, ഫിസിക്കല്‍ സയന്‍സ്, ഫോറിന്‍ ലാംഗ്വേജ് എന്നിവയിലാണിത്. പ്രൊഫസര്‍മാര്‍ക്ക് ഇവനെ ക്ലാസിലിരുത്താന്‍ താല്‍പര്യമില്ലായിരുന്നു. പ്രായക്കുറവാണ് കാരണം. എന്നാല്‍ പിതാവ് വെറ്ററിനറി ഡോക്ടറും ഒപ്പമിരിക്കാമെങ്കില്‍ ക്ലാസില്‍ കയറാന്‍ അനുവദിക്കാമെന്ന് ഒരു പ്രൊഫസര്‍ പറഞ്ഞു.

അതേസമയം ബയോളജി പ്രൊഫസര്‍ പറയുന്നത് എന്തിനും ഏതിനും സംശയം ചോദിക്കുന്ന ഒരു കുട്ടി ഇവനാണെന്നാണ്. നാലുവയസില്‍ തനിഷ്‌ക് മെന്‍സ ഐക്യു സൊസൈറ്റിയില്‍ ചേര്‍ന്നിരുന്നു. വളരെ വേഗം അറിവ് സമ്പാദിക്കാന്‍ ശേഷിയുണ്ടായിരുന്നെന്ന് ഇവന്റെ പിതാവ് ബിജോ ഏബ്രഹാം പറയുന്നു.

അറിവുണ്ടെന്ന് മനസിലായതോടെ ആ പ്രായത്തില്‍ പഠിക്കേണ്ടതിനേക്കാള്‍ കൂടിയ പാഠഭാഗങ്ങള്‍ നല്‍കി നോക്കിയെന്നും അത്ഭുതകരമായ ഫലമാണ് ഉണ്ടായതെന്നും ബിജോ പറയുന്നു. നിഷ്‌ക് പറയുന്നത് അറിവ് സമ്പാദിക്കുന്നത് ഒരു രസമാണെന്നാണ്. മറ്റു കുട്ടികളുടെ കൂട്ടാണ് താനെന്നും മൈക്രോസ്‌കോപ് ഉപയോഗിക്കുന്നതോടൊപ്പം വിഡിയോ ഗെയിമുകളും തനിക്ക് ഇഷ്ടമാണെന്ന് അവന്‍ പറയുന്നു.