യുകെയില്‍ മൂന്നു വയസുള്ള കുട്ടിക്കെതിരേ ലൈംഗിക പീഡനത്തിന് അന്വേഷണം

യുകെയില് മൂന്ന് വയസുളള കുഞ്ഞ് മറ്റ് രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്ട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചും ഏഴും വയസുളള കുട്ടികളെയാണ് മൂന്ന് വയസുളള കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് ഡര്ഹാം പൊലീസ് പറഞ്ഞു. ആരോപണ വിധേയനായ കുഞ്ഞിനെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികള്ക്കിടയില് ലൈംഗിക കുറ്റകൃത്യങ്ങള് വര്ദ്ധിച്ചു വരുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തില് കണ്ടെത്തിയിരുന്നു. മൂന്ന് വര്ഷം കൊണ്ട് ഇത്തരം സംഭവങ്ങള് ഇരട്ടിയായി. 2015ല് നിയമവിരുദ്ധ ലൈംഗിക പ്രവൃത്തികളില് ഏര്പ്പെട്ട 1047 കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു.
 | 

യുകെയില്‍ മൂന്നു വയസുള്ള കുട്ടിക്കെതിരേ ലൈംഗിക പീഡനത്തിന് അന്വേഷണം

ലണ്ടന്‍: യുകെയില്‍ മൂന്ന് വയസുളള കുഞ്ഞ് മറ്റ് രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചും ഏഴും വയസുളള കുട്ടികളെയാണ് മൂന്ന് വയസുളള കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് ഡര്‍ഹാം പൊലീസ് പറഞ്ഞു. ആരോപണ വിധേയനായ കുഞ്ഞിനെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികള്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ഇത്തരം സംഭവങ്ങള്‍ ഇരട്ടിയായി. 2015ല്‍ നിയമവിരുദ്ധ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ട 1047 കുട്ടികളെ പൊലീസ് ചോദ്യം ചെയ്തു.

ഓണ്‍ലൈന്‍ അടക്കമുളള മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന വികലമായ ലൈംഗിക കാഴ്ചപ്പാടുകളാണ് ഇതിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഈ കണക്കുകള്‍ ചെറിയൊരു ശതമാനം മാത്രമാണെന്ന് മുന്‍ പൊലീസ് ഓഫീസര്‍ ജിം ഗാമ്പിള്‍ പറഞ്ഞു. ഇപ്പോഴത്തെ കുട്ടികള്‍ ഓണ്‍ലൈന്‍, തെരുവ് ലൈംഗിക ചൂഷകരുടെ മാത്രം ഇരകളല്ലെന്നും സുഹൃത്തുക്കളായ കുട്ടികളുടെ കൂടി ലൈംഗിക പീഡനങ്ങള്‍ക്ക് ഇവര്‍ ഇരയാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റ് യോര്‍ക്ക് ഷെയര്‍, സൗത്ത് വെയില്‍സ്, വെസ്റ്റ് മെഴ്‌സിയ തുടങ്ങിയ സ്ഥലങ്ങളിലും അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ ലൈംഗിക പീഡനം നടത്തിയതായി കേസുണ്ട്. പതിനാറ് വയസിന് താഴെയുളള 1400 കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി സൗത്ത് യോര്‍ക്ക് ഷെയര്‍ പൊലീസ് പറഞ്ഞു. കുട്ടികള്‍ തമ്മിലുളള നിയമവിരുദ്ധ ലൈംഗിക പ്രവൃത്തികളെക്കുറിച്ച് കഴിഞ്ഞ കൊല്ലം 172 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇവര്‍ വ്യക്തമാക്കി.