യു.എസിലെ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചു

യു.എസിൽ ഒരാൾക്ക് കൂടി എബോള സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചെത്തിയ യു.എസ് ഡോക്ടർ ക്രെയ്ഗ് സ്പെൻസറിനാണ് രോഗം സ്ഥിരീകരിച്ചത്.
 | 
യു.എസിലെ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചു

 

ന്യൂയോർക്ക്: യു.എസിൽ ഒരാൾക്ക് കൂടി എബോള സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചെത്തിയ യു.എസ് ഡോക്ടർ ക്രെയ്ഗ് സ്‌പെൻസറിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഇദ്ദേഹത്തെ ബെല്ലവു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ത സാമ്പിൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഡോക്ടറുമായി അടുത്ത് ഇടപഴകിയവരെ നീരീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

ഗിനിയയിൽ നിന്ന് തിരിച്ചെത്തിയ അടുത്ത ദിവസം തന്നെ സ്‌പെൻസറിന് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടർന്നുളള പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞതെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇതിനു മുൻപ് യു എസിൽ ഒരു നഴ്‌സിന് എബോള പിടിപെട്ടിരുന്നു.